ഓര്മ
ഇക്കാലമത്രയും ചിന്തയിലോ എന്തിന് ഒരു സ്വപ്നത്തിലോര്‍മയായിട്ടു കൂടി കടന്നു വന്നിരുന്നില്ലാത്ത ഒരാള്‍ ഒരുപാടു കാലത്തിനു ശേഷം വിളിച്ചു .കണ്ടു ..സംസാരിച്ചു ...
ഒരുമിച്ചു നടക്കുന്ന വഴികളില്‍ തമ്മിലൊന്നും പറയാനുണ്ടായിരുന്നില്ല .എനിക്കും ....അവനും ....ഞങ്ങളിരുവരും തമ്മില്‍ പരസപരം സംസാരിച്ചു കൊണ്ടേയിരുന്നു .. വാക്കുകളില്ലാതെ ഹൃദയങ്ങള്‍ സംവദിക്കുന്ന ഒന്നിലേക്ക് ഞങ്ങള്‍ നടന്നു കയറുകയായിരുന്നു .
മുന്പ് എന്നും കാണുമായിരുന്നെങ്കിലും പറഞ്ഞു തീരാത്ത വിശേഷങ്ങളുടെ ഒരു തുരുത്തായിരുന്നു ഞങ്ങളുടെ വൈകുന്നേരങ്ങള്‍ .. കാലം ഞങ്ങള്‍ക്കിടയില്‍ കാത്തുവെച്ച വിടവിന് എല്ലായ്പ്പോഴും ഒരു കൌതുകമുണ്ടായിരുന്നു .കൃത്യം ഏഴു ദിവസം , അല്ലെങ്കില്‍ ഏഴു മാസം അതുമല്ലെങ്കില്‍ ഏഴു വര്ഷം .. അവനെ ആദ്യമായി കണ്ടത് ഇതുപോലെ ഒരു വൈകുന്നേരം .. ആ ദിവസം എനിക്കൊര്മയില്‍ അത്രയോന്നുമില്ലയിരുന്നെങ്കിലും അവനതു കൃത്യമായി ഓര്‍മയുണ്ട് .. എന്റെയലസന്‍ ചുരുളന്‍ മുടി നീളം വരെ ... അടുത്തു പരിചയമുള്ളവര്‍ പോലും കണ്ടുപിടിക്കാത്ത; ഉണ്ടോ ഇല്ലയോയെന്നു സംശയിക്കുംവിധമുള്ള കുഞ്ഞു നുണക്കുഴി വരെ ഇത്രയും വര്‍ഷങ്ങള്‍ക്കിപ്പുറം അവനോര്‍ത്തു വെച്ചിരുന്നു ..
വിസ്മയങ്ങളായിരുന്നു അവന്റെ ഓരോ വരവും .. ഇത്തവണവയും .
എന്റെയോര്‍മയില്‍ അവ്യകതമായ് മാത്രം ആദ്യത്തെ കാഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ വരവിലാണ് അവനെ എന്റെ മനസ്സളവുകള്‍ക്കുള്ളില്‍ കൃത്യമായി വരച്ചിടാനായത് .ആദ്യത്തെ കാഴ്ചയിലെ അവന്‍ തന്നെയായിരുന്നു പിന്നെത്തെതും .ഹൃദയത്തിനു എന്തോ കഴിവുണ്ടായിരുന്നിരിക്കണം ..കേവലം ഒരു മിനിറ്റ് മാത്രം മുന്നില്‍ വന്നു മാഞ്ഞു പോയ ഒരാളെ ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇത്രമേല്‍ കൃത്യമായി ഓര്‍ത്തെടുക്കാന്‍ ..സ്വതേ ഇത്തരം ഓര്‍ത്തെടുക്കല്‍ യജ്ഞത്തില്‍ പരാജിതയാവാറാണ് ഞാന്‍ .എന്നിട്ടും ..
റയില്‍വേ സ്റ്റേഷന്‍ ...
യാത്ര തിരിക്കുമ്പോള്‍ മുതല്‍ മെസ്സേജുകളില്‍ വഴികളും കാഴ്ചകളും തമ്മില്‍ കണ്ടാല്‍ തിരിച്ചറിയുമോ എന്നുള്ള എന്റെയാവലാതികളും നിറഞ്ഞു നിന്നിരുന്നു ,എന്തെന്നില്ലാത്ത ഒരാകാംക്ഷയും .
പതിവിലും നേരത്തെ എന്നെക്കാത്ത് അവനുണ്ടായിരിക്കും എന്നെനിക്കറിയാമായിരുന്നു .ഓര്‍ക്കാപ്പുറത്തുള്ള ഒരു കോളില്‍ അവനു പുറത്തേയ്ക്ക് പോകേണ്ടി വന്നു ..ഒന്നാം പ്ലാട്ഫോര്മിലെയ്ക്ക് പടിയിറങ്ങും മുന്നേതന്നെ ചിതറിക്കിടക്കുന്ന ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ ഞാനവനെ തിരയുന്നുണ്ടായിരുന്നു .എന്റെ മനസ്സില്‍ ഞാന്‍ തന്നെ വരചെടുത്ത രൂപത്തോട് താദാത്മ്യം പ്രാപിക്കുംവിധം തന്നെ ഞാനവനെ കണ്ടു ..എങ്ങനെ തിരിച്ചറിഞ്ഞു എന്നെനിക്കിപ്പോഴും അറിയില്ല ..
ആ നിമിഷം പക്ഷെ ജീവിതത്തിലിന്നോളം എത്ര സൌഹൃദങ്ങളെ പുതുതായ് കണ്ട നിമിഷത്തോളം വലുതായിരുന്നു ..ഒരൊറ്റ നിമിഷം കൊണ്ട് പ്ലാട്ഫോരം എനിക്ക് വേറേതോ എന്നാല്‍ എനിക്ക് ചിര പരിചിതമായ മറ്റേതോ സ്ഥലമായി തോന്നി .എനിക്കും അവനും പരിചയമുള്ള ഒരു സ്ഥലം .ഉള്ളില്‍ നിന്ന് തെറ്റാലിയില്‍ നിന്നെന്ന വണ്ണം ഹൃദയം മുന്നോട്ട് കുതിക്കുന്നത് ഞാനറിയുന്നുണ്ട്.ഉള്ളിലെ വേലിയേറ്റങ്ങള്‍ അവനറിയാതിരിക്കാന്‍ പരമാവധി ഞാന്‍ ശ്രമിക്കുണ്ടായിരുന്നു .എന്നോട് തന്നെ കലഹിക്കുണ്ടായിരുന്നു ..ഏറെക്കുറെ ഞാന്‍ വിജയിച്ചുവെന്നുതന്നെ സ്വയം തോന്നി .
സൌഹൃദങ്ങള്‍ക്ക് കാലം എന്തുമാത്രം പുതുമയില്‍ പൊതിഞ്ഞ നിര്‍വൃതികളാണ് പകരുന്നത് ..!

എന്റെ മനസ്സില്‍ ഞാന്‍ തന്നെ വരചെടുത്ത രൂപത്തോട് താദാത്മ്യം പ്രാപിക്കുംവിധം തന്നെ ഞാനവനെ കണ്ടു ..എങ്ങനെ തിരിച്ചറിഞ്ഞു എന്നെനിക്കിപ്പോഴും അറിയില്ല ..
ReplyDeleteആ നിമിഷം പക്ഷെ ജീവിതത്തിലിന്നോളം എത്ര സൌഹൃദങ്ങളെ പുതുതായ് കണ്ട നിമിഷത്തോളം വലുതായിരുന്നു ..
കൊള്ളാം നന്നായിട്ടുണ്ട് ..
തുടരട്ടെ ...
ഗുഡ്!!
ReplyDeleteLovely..
ReplyDelete