ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍

ഹൊയ്സാല രാജവംശത്തിന്റെ തിരുശേഷിപ്പുകള്‍


Day 1:
1. Bangalore( 0km) -6.30 am
Breakfast : Swathi, Highway
2.Halebeedu (236 km) -11 am
3. Hoysaleshwara Temple (0km)
4. Sri Veeranarayana TempleBelavadi
5. Halebeedu Basadi Digambar Jain Temples
6. Hirekolale lake (50km)
7. Stay at Hassan(70 km)
Total : 375 KM

Day 2 :
1. Hotel ( 0km) -8.30 am
Breakfast : From Hotel
2. Shettihalli Church (20 km) -9 am
3. Doddagaddavalli Temple (36km)-10am
4. Chennakeshava Temple (24.3km)-10.30am
5  Bangalore (3 hr)
Total : 328 KMഹൊയ്സള സാമ്രാജ്യം (കന്നഡ: ಹೊಯ್ಸಳ ಸಾಮ್ರಾಜ್ಯ) (ഉച്ചാരണം: [hojsəɭə saːmraːdʒjə]) 
ഹൊയ്സള ,കർണ്ണാടക സംസ്ഥാനത്തിൽ 10 - 14 നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ് ബേലൂര്‍ തലസ്ഥാനമായി ഹൊയ്സള സാമ്രാജ്യം നിലനിന്നത്.  പിന്നീട് തലസ്ഥാനം ഹളെബീഡുവിലേക്ക് മാറി.കര്‍ണാടകയും ആന്ധ്രയും തമിഴ്നാടും ഉള്‍പ്പെടുന്ന വലിയൊരു സാമ്രാജ്യം. ഒരേ സമയം ശൈവ-വിഷ്ണു -ക്ഷേത്രങ്ങള്‍ ഹൊയ്സാല നിര്‍മ്മ്തികളില്‍ ഉണ്ട് .
ഹളെബീടു അഥവാ "തകര്‍ന്ന നഗരം "


ദ്രാവിഡ വാസ്തുവിദ്യ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട സ്തൂപാകൃതിയില്‍ ഉള്ള അമ്പലങ്ങള്‍ ആണ് ഏറെയും.മതപരവും പ്രാദേശികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ നിരവധി കാണാന്‍ സാധിക്കുന്നുണ്ട് ഇവിടെ .അതിസൂക്ഷ്മമായ കൊത്തുപണിക്കു പേരുകേട്ടവയാണ് ഹൊയ്സാല ശില്പങ്ങൾ.പ്രധാനമായും ബുദ്ധ -ജൈന-ഹിന്ദു ആരാധനാലയങ്ങള്‍ ആണ് നിര്‍മ്മിതികള്‍. ഹൊയ്സാല ക്ഷേത്രം : 

ഹളെബീടു വില്‍ ഹൊയ്സാലീശ്വര ക്ഷേത്രം , അതിനോട് ചേര്‍ന്ന ആര്‍ക്കിയോളജി വകുപ്പിന്റെ മ്യൂസിയം ശ്രീ വീരനാരായണ ക്ഷേത്രം,പുരാതന ജൈന ക്ഷേത്രം തുടങ്ങിയവയാണ് ആകര്‍ഷണങ്ങള്‍. ദ്വാരസമുദ്ര എന്നൊരു പഴയ പേരും ഹാലെബീടുവിനുണ്ട് .


ദ്വാരപാലകരുടെ രൂപം പോലും അതിസൂക്ഷ്മമായാണ് കൊത്തിവെച്ചിരിക്കുന്നത്.വലിപ്പമേറിയ ശില്പങ്ങളെക്കാളുപരി ഓരോന്നും വളരെ ഡീട്ടെയില്‍ ആയിട്ടാണ് കൊത്തിയിരിക്കുന്നത്.കൂടുതലും രാമായണ -മഹാഭാരത കഥാ സന്ദര്‍ഭങ്ങള്‍ , ദേവീ ദേവന്മാര്‍ ,ഉപദേവതകള്‍ ,ദ്വാരപാലകര്‍,സീതാ-രാമ പരിണയം, അപൂര്‍വങ്ങള്‍ ആയ പാലാഴി മഥനം , നര്‍ത്തകര്‍,  തുടങ്ങിയവയും ഉണ്ട്. ഇപ്പോഴും പൂജയും വിലക്ക് വയ്ക്കലുമുള്ള അമ്പലങ്ങള്‍ ആണ് ഇവ.        സാലഭഞ്ജിക 

അമ്പലത്തിനുള്ളിലെ കൊത്തുപണികള്‍  ശില്പങ്ങള്‍ കൊത്തിയ മേല്‍ക്കൂര


 കരിങ്കല്‍ തൂണുകള്‍ -ഈ തൂണിലെ റിഫ്ലെക്ഷന് ഒരു പ്രത്യേകതയുണ്ട്.നമ്മള്‍ അഭിമുഖമായി നില്‍ക്കുമ്പോള്‍ മുകളിലെ  പകുതിയില്‍ കണ്ണാടിയില്‍ കാണും പോലെ നേരെയും താഴത്തെ പകുതിയില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുമാണ് കാണുന്നത് .ഇത്തരത്തിലുള്ള നിരവധി കല്‍ത്തൂണുകള്‍ ഈ ക്ഷേത്രത്തിലും ജൈന ക്ഷേത്രങ്ങളിലും കാണാം .

കുതിരപ്പുറത്തെറിയ യോദ്ധാക്കള്‍ 

 ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  
 പുരാണ കഥാസന്ദര്‍ഭങ്ങള്‍ :ഈ ചിത്രത്തില്‍ ഭൂത-പ്രേതങ്ങളും കൊത്തിവെച്ചിരിക്കുന്നു  
 ശില്പചാരുതകള്‍  ദേവീ ദേവന്മാര്‍ 
 നര്‍ത്തകര്‍ 


  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
 അനന്ത ശയനം 
 പ്രഹ്ലാദനെ ,ഹിരണ്യ കശിപു പാമ്പുകളെ വിട്ടു ദ്രോഹിക്കുന്ന രംഗം .
  രാമ-രാവണ യുദ്ധ രംഗങ്ങള്‍ 

 ഹോയ്സാലീശ്വര ക്ഷേത്രം 
 ഹോയ്സാലീശ്വര ക്ഷേത്രം 

  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   :ബ്രഹ്മ, വിഷ്ണു , മഹേശ്വര ദേവീ പ്രതിമകള്‍ 
                                                യുദ്ധ രംഗങ്ങള്‍ 
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍  
                                                 യുദ്ധ രംഗങ്ങള്‍ 
 ശിവ-പാര്‍വതിമാര്‍ 
 നന്തി 
Artist: Dasoja of Balligrama
Period: Hoysala period
Date: first quarter of the 12th century
Culture: India (Karnataka, probably Belur)
Medium: Stone
Dimensions: H. 56 1/2 in. (143.5 cm); W. 28 in. (71.1 cm)
Classification: Sculpture
Credit Line: Rogers Fund, 1918
Accession Number: 18.41


എത്തിച്ചേരല്‍ :ബേലൂര്‍ നിന്നും ഹാസനില്‍ നിന്നും എത്തിച്ചേരാവുന്നതാണ് .

ബേലൂര്‍ :35 min (16.7 kmvia NH73
Hassan : 54 min (40.3 kmvia SH 21

കടപ്പാട് / നോട്ട്സ് 
  • http://www.metmuseum.org/toah/works-of-art/18.41/
  • https://ml.wikipedia.org/


No comments:

Powered by Blogger.