ഹൊയ്സാലീശ്വര ക്ഷേത്രം

ഹലേബിഡു ഹൊയ്സലേശ്വര - കേദാരേശ്വരക്ഷേത്രം :








ഹളെബീടുവില്‍ ഹൊയ്സാലീശ്വര ക്ഷേത്രം , അതിനോട് ചേര്‍ന്ന ആര്‍ക്കിയോളജി വകുപ്പിന്റെ മ്യൂസിയം , ശ്രീ വീരനാരായണ ക്ഷേത്രം, പുരാതന ജൈന ക്ഷേത്രം തുടങ്ങിയവയാണ് മുഖ്യ ആകര്‍ഷണങ്ങള്‍. ദ്വാരസമുദ്ര എന്നൊരു പഴയ പേരും ഹാലെബീടുവിനുണ്ട് .ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കൂടെ ഹൊയ്സലേശ്വര, ശാന്താളേശ്വര പ്രതിഷ്ഠകളും മറ്റു ഉപദേവതകളും.



ദ്രാവിഡ വാസ്തുവിദ്യ ശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട സ്തൂപാകൃതിയില്‍ ഉള്ള അമ്പലങ്ങള്‍ ആണ് ഏറെയും.മതപരവും പ്രാദേശികവുമായ കൊടുക്കല്‍ വാങ്ങലുകള്‍ നിരവധി കാണാന്‍ സാധിക്കുന്നുണ്ട് ഇവിടെ .അതിസൂക്ഷ്മമായ കൊത്തുപണിക്കു പേരുകേട്ടവയാണ് ഹൊയ്സാല ശില്പങ്ങൾ.പ്രധാനമായും ബുദ്ധ -ജൈന-ഹിന്ദു ആരാധനാലയങ്ങള്‍ ആണ് നിര്‍മ്മിതികള്‍. കരിങ്കല്‍ തൂണുകള്‍ , കൊത്തുപണികള്‍ മിക്കതും  ജൈന ക്ഷേത്രങ്ങളുടെതുമായി സാമ്യമുണ്ട്‌ .



ദ്വാരപാലകരുടെ രൂപം പോലും അതിസൂക്ഷ്മമായാണ് കൊത്തിവെച്ചിരിക്കുന്നത്.വലിപ്പമേറിയ ശില്പങ്ങളെക്കാളുപരി ഓരോന്നും വളരെ ഡീട്ടെയില്‍ ആയിട്ടാണ് കൊത്തിയിരിക്കുന്നത്.രണ്ടു ദ്വാരപാലകര്‍ ഉണ്ട് .ഇവര്‍ യഥാക്രമം  സൂര്യഭഗവാന്റെ ഭാര്യമാരായ ഉഷ , ഛായയുമാണ് .







        സാലഭഞ്ജിക 


അമ്പലത്തിനുള്ളിലെ കൊത്തുപണികള്‍  :
ക്ഷേത്രത്തിനകത്തെ വലിയ ഹാളില്‍  ചുറ്റും കൊത്തുപണികള്‍ നിറഞ്ഞ കരിങ്കല്‍ തൂണുകള്‍ , ഉപദേവതാ സങ്കല്പങ്ങള്‍, ഭാരത നാട്യം കളിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച വിശാലമായ നൃത്ത മണ്ഡപം.  ചുറ്റമ്പല മതിലില്‍ രാമായണ -മഹാഭാരത കഥാ സന്ദര്‍ഭങ്ങള്‍ , ദേവീ ദേവന്മാര്‍ ,ഉപദേവതകള്‍ ,ദ്വാരപാലകര്‍,സീതാ-രാമ പരിണയം, അപൂര്‍വങ്ങള്‍ ആയ പാലാഴി മഥനം , നര്‍ത്തകര്‍,ആന . കുതിര , യുദ്ധ സന്ദര്‍ഭങ്ങള്‍ തുടങ്ങിയവയും നിരവധി  ഉണ്ട്. ഇപ്പോഴും പൂജയും വിലക്ക് വയ്ക്കലുമുള്ള അമ്പലങ്ങള്‍ ആണ് ഇവ.













ശില്പങ്ങള്‍ കൊത്തിയ മേല്‍ക്കൂര



 കരിങ്കല്‍ തൂണുകള്‍ -ഈ തൂണിലെ റിഫ്ലെക്ഷന് ഒരു പ്രത്യേകതയുണ്ട്.നമ്മള്‍ അഭിമുഖമായി നില്‍ക്കുമ്പോള്‍ മുകളിലെ  പകുതിയില്‍ കണ്ണാടിയില്‍ കാണും പോലെ നേരെയും താഴത്തെ പകുതിയില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുമാണ് കാണുന്നത് .ഇത്തരത്തിലുള്ള നിരവധി കല്‍ത്തൂണുകള്‍ ഈ ക്ഷേത്രത്തിലും ജൈന ക്ഷേത്രങ്ങളിലും കാണാം .



കുതിരപ്പുറത്തെറിയ യോദ്ധാക്കള്‍


 ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  
 പുരാണ കഥാസന്ദര്‍ഭങ്ങള്‍ :ഈ ചിത്രത്തില്‍ ഭൂത-പ്രേതങ്ങളും കൊത്തിവെച്ചിരിക്കുന്നു 

 ശില്പചാരുതകള്‍

ഹൊയ്സാല നിര്‍മ്മിതികളില്‍ ഏറെയും കാണാന്‍ സാധിക്കുന്ന ഒരു അപൂര്‍വയിനം ജീവി (അങ്ങനെ തന്നെ പറയേണ്ടി വരും ) ആണ് മക്കാറ.പന്നിയുടെ ശരീരം, മയിലിന്റെ വാല്, സിംഹത്തിന്റെ കാല്, മുതലയുടെ വായ, ആനയുടെ നാക്ക്, കുരങ്ങന്റെ കണ്ണുകള്‍, മുയലിന്റെ  ചെവി, എന്നിങ്ങനെ 7 ജന്തുക്കളുടെ ശരീരഭാഗങ്ങള്‍ ചേര്‍ന്ന വിചിത്രയിനം ജീവിയെ ശില്പങ്ങള്‍ക്കിടയില്‍ അനവധി  കാണാം .

ആനയുമായി മല്‍പ്പിടുത്തം നടത്തുന്ന ഭീമന്‍.മഹാഭാരത കഥകളുടെ ഒരു ആവിഷ്കരണം.

ശിവ-പാര്‍വതിമാര്‍ -ഭാരം ക്രമീകരിക്കുന്നതിന് വേണ്ടി പാര്‍വതിയുടെ ഇരിപ്പിടം ഉയര്‍ത്തി പണിതിരിക്കുന്നു.
 നര്‍ത്തകര്‍
നിരവധി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍, നര്‍ത്തകര്‍ തുടങ്ങിയവരുടെ ശില്പങ്ങള്‍ 

മഹിഷാസുര മര്‍ദ്ദിനീ ശില്‍പം    

  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍ .നടരാജന്‍ , ഹിരണ്യ ക്ഷിപുവിനെ കൊന്നു കുടല്‍മാല പുറത്തെടുക്കുന്ന നരസിംഹാവതാരം തുടങ്ങിയവ കാണാം .   
 അനന്ത ശയനം :മഹാവിശുവിന്റെ അനന്തശയനം .അരികില്‍ ലക്ഷ്മീ  ദേവി , ബ്രഹ്മാവ്‌ തുടങ്ങിയവര്‍ .


പ്രഹ്ലാദനെ ,ഹിരണ്യ കശിപു പാമ്പുകളെ വിട്ടു ദ്രോഹിക്കുന്ന രംഗം .
  രാമ-രാവണ യുദ്ധ രംഗങ്ങള്‍ :രാവണന്‍ , വാനരര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ .

 ഹോയ്സാലീശ്വര ക്ഷേത്രം 
 ഹോയ്സാലീശ്വര ക്ഷേത്രം 

  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍ ശംഘ-ചക്ര ഗദാധാരിയായ മഹാവിഷ്ണു .  
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍   :ബ്രഹ്മ, വിഷ്ണു , മഹേശ്വര ദേവീ പ്രതിമകള്‍ 
                                                യുദ്ധ രംഗങ്ങള്‍ 
  ശില്പങ്ങള്‍ കൊത്തിയ ക്ഷേത്രചുവരുകള്‍  
  മഹാഭാരത യുദ്ധ രംഗങ്ങള്‍ : ചക്രവ്യൂഹതിലകപ്പെട്ട അഭിമന്യൂ .



കൈലാസം കൈകളിലേന്തി അമ്മാനമാടുന്ന രാവണന്‍ .ഭാരക്കൂടുതല്‍ കാരണം കാല്‍ അല്‍പ്പം മടക്കി വെച്ചിരിക്കുന്നത് പോലും ഡീട്ടെയില്‍ ആയി കൊത്തിയിരിക്കുന്നു . 
വൃഷഭ വാഹന സമേതരായ  ശിവ-പാര്‍വതിമാര്‍
നര്‍ത്തകര്‍ ,
നിരവധി വാദ്യോപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍, നര്‍ത്തകര്‍ തുടങ്ങിയവരുടെ ശില്പങ്ങള്‍



 ഒറ്റക്കല്ലില്‍ പണിത നന്ദിശില്‍പം 


എത്തിച്ചേരല്‍ :ബേലൂര്‍ നിന്നും ഹാസനില്‍ നിന്നും എത്തിച്ചേരാവുന്നതാണ് .

ബേലൂര്‍ :35 min (16.7 kmvia NH73
Hassan : 54 min (40.3 kmvia SH 21



No comments:

Powered by Blogger.