മ്മള് കണ്ണൂരാണപ്പ..............

കുറച്ചു നാളത്തെ കണ്ണൂര്‍ ജീവിതത്തില്‍ ആകെ സ്വന്തമാക്കിയത് ഇങ്ങനെ കുറച്ചു വാക്കുകള്‍ ആണ് ..ഇത്തിരി പുതിയ രുചികളും..

ഓന്‍ - അവന്‍
ഓള്‍ - അവള്‍
ഓര്‍ - അവര്‍
യ്യി - നീ
അയന് - അതിനു
ഏട്യാ പോയ്ന് – എവിടെ പോയതാ
ചാട് – എറിഞ്ഞു കളയ്‌
ബയിരം - ദേഷ്യം
തങ്കര്യം ബക്വ – സൂക്ഷിച്ചു വയ്ക്കുക.
മൊട്ട - കുന്നു
ബെളിചിങ്ങ – മൊട്ടുതേങ്ങ
ബീത്ത്വ – ഒഴിക്കുക
കടച്ചി – പശുക്കിടാവ്
പൈ- പശു
ബേം – വേഗത്തില്‍
കേര്വ – കയറുക
കീയ്‌ - ഇറങ്ങുക
ബേം കീ - വേഗം ഇറങ്ങൂ
പച്ചക്കായ്‌   - പഴുക്കാത്ത വാഴപ്പഴം
ബായ – വാഴ
മയ – മഴ
ബറ്റുംബെള്ളം – കഞ്ഞി
കുള്ത്ത് – പഴംകഞ്ഞി
അന്നോട് – എന്നോട്
എനക്ക്  -  എനിക്ക്
അനക്ക്  - നിനക്ക്
ഓടുത്തു – എവിടെ
കുട്ടിയെ തട്ടിക്കോ - കുട്ടിയെ എടുക്കൂ
ഒരെ   ബസ്‌ സ്റ്റോപ്പില്‍ തട്ടിക്കോ - ഇവരെ ബസ്‌ സ്റ്റോപ്പില്‍ ഇറക്കിക്കോള്
പെരുത്ത്‌ , ബില്ല – വല്യത്
കത്യാള്‍ - വെട്ടുകത്തി
കുങ്കോത്തി – വാക്കത്തി
പുയ്യാപ്ല  -    നവ വരന്‍
ഓള്‍ടെ പുയ്യാപ്ല - അവളുടെ ഭര്‍ത്താവ്
പിരാന്ത് – ഭ്രാന്ത്‌
കലമ്പ്  - വഴക്ക്
പാനി - വെള്ളമെടുക്കുന്ന കുടം
എന്ത്യേനി -  എന്താണ് 
കുഞ്ഞി – കുട്ടി
ഓര്‍ - അവര്
കൊള്ളികേങ്ങ് – മരച്ചീനി
തിരിഞ്ഞാ – മനസ്സിലായോ
പോയീനാ - പോയിരുന്നോ
നൊടിച്ചല്‍ - അനാവശ്യസംസാരം
അയിലെക്കൂട – അതിലൂടെ
ഈലൂടെ  - ഇതിലെ
ബെരുത്തം – രോഗം
ആട – അവിടെ
ഈട – ഇവിടെ
ഏട – എവിടെ
മംഗലം – വിവാഹം
ചാടറാ  - ചാടരുതോ (ഇവിടെ കളയുക എന്ന് വ്യന്ഗ്യം )
എടുത്തു ചാടുക - കളയുക
കായി – വാഴപ്പഴം
ബത്താസ് – മധുരക്കിഴങ്ങ്
ബത്തക്ക – തണ്ണിമത്തങ്ങ
പറങ്കി -  കശു മാങ്ങാ
കൊരട്ട – മാങ്ങയണ്ടി
പറങ്കൂച്ചിതജ്ജ് - കശുമാവിന്‍ തൈ 
ബയക്കല്‍ - കാട് വെട്ടിതെളിക്കല്‍
ബ്ലാച്ചല്‍ - തെന്നുന്നത്
ചേരി – ചകിരി
വറ്റി – പിശുക്കന്‍
കൊയക്കുക – കുഴയ്ക്കുക
ഈടെ കീഞ്ഞാള - ഇവിടെ ഇറങ്ങിക്കോ
താപ്പ – തരുമോ
ഉയ്യന്ടപ്പ – ഹെന്റമ്മോ
ആമോ - അറിയില്ല
പുശു – പുഴു
ബണ്ണാന്‍ - ചിലന്തി
ഉരൂളി – വിഷചിലന്തി
മാച്ചി – ചൂല്‍
മുതിര് – നീറുരുമ്പ്
പറങ്കി – മുളക്
പൈപ്പ്‌ - വിശപ്പ്
ചെന്നി – കൃതാവ്
കയില്‍ - തവി
ബക്ട് – വിഡ്ഢിത്തം
ഒലുംബുവ – അലക്കുക
ഉമ്പം – വെള്ളം
ഇജ്ജ്‌  -  നീ
മൂചിതജ്ജ് - മാവിന്‍ തൈ
പൂയി – മണല്‍
ഉപ്പിച്ചി – ഭീകരജീവി
ബെച്ചള - വെയ്ക്കൂ 
വായ്ക്കോള്‍ തുപ്പുക - വായ് കഴുകുക
ഇരിക്കറാ - ഇരിക്കൂ 
നിക്കറാ - നില്‍ക്കൂ 
പോകറാ - പോകരുതോ  
ചെയ്യറാ - ചെയ്യരുതോ 
ചാടറാ - ചാടരുതോ 

5 comments:

  1. കൊറച്ച് ദിവസം കൊണ്ട് ഇത്ര്യും പടിച്ചാ, എന്റെ റബ്ബേ :) നിങ്ങള്‍ ആള് കൊള്ളാലാ.

    ReplyDelete
  2. പോസ്റ്റ് ചെയ്ത തീയതി കാണിക്കുന്നത് നന്നായിരിക്കും

    ReplyDelete
  3. ഇനിയും ഏതൊക്കെയോ വാക്കുകള്‍ കൂടി കേട്ട് പരിചയം ഉണ്ട്.അര്‍ഥം അറിയുന്ന മുറക്ക് പോസ്ടാം :)

    തീയതി മനപൂര്‍വം ഒഴുവാക്കിയതാണ് .

    ReplyDelete
  4. അപ്പോൾ ബിൻസിയുടെ നാട് എവിടെയാ?
    കണ്ണൂർകാരി ആയിരുന്നില്ലേ?

    ReplyDelete
  5. അല്ല വില്ലെജോഫ്ഫീസരെ ..
    നാട് കോഴിക്കോട് ആണ് ..
    എന്നാലും മലബാര്‍ സ്ലാന്ഗ് തീരെ കുറവാണ് ..

    ReplyDelete

Powered by Blogger.