കാടിന്റെ മനസ്സ് തൊട്ടറിഞ്ഞു ഒരു യാത്ര -ആറളം -വന്യ ജീവി സങ്കേതം ഇരിട്ടി കണ്ണൂര്‍

കണ്ണൂര്‍ ബ്ലോഗ്‌ മീറ്റിന്റെ ആവേശങ്ങളും കമന്റുകളും ഒന്ന് ഒതുങ്ങി വന്നപ്പോള്‍ ദാ വരുന്നു ..കുമാരേട്ടന്റെ  കോള്‍ .." ബ്ലോഗ്‌ മീറ്റിനു മൊത്തം ഓടി നടന്നത് കാരണം ആരേം ശരിക്കൊന്നു പരിചയപ്പെടാന്‍  പറ്റിലാ ലാന്നു നീയല്ലേ പറഞ്ഞെ ..നമുക്ക് എല്ലാര്ക്കും കൂടി  ഒരു ട്രിപ്പ്‌ പോയാലോ .."
"ഇനി ഇപ്പൊ എങ്ങോട്ടാ?"
"ആറളം വന്യജീവി സങ്കേതം .ഇവിടെ കണ്ണൂര്‍ അടുത്താ ..കാടിന്റെ മനസറിഞ്ഞു ഒരു യാത്ര.. .എന്താ ?."
"ദശമി മുങ്ങി പോകുമോ ..?"
"വിധുവും ഫാമിലിയം ഉണ്ട് "-
"ഫോരെസ്റ്റ്‌ ഉണ്ടെങ്കില്‍  പിന്നെന്തിനു പേടിക്കണം ..!! ഞാന്‍ ഒന്ന് ബസ്സ്‌ ഇടട്ടെ ?"

ആ ബസ്സ്‌ ഒരു വഴിക്കായി ..അത് പോട്ടെ .. :)
അങ്ങനെ നമ്മുടെ നാടകക്കാരന്‍ പോവുന്നതിനു മുന്‍പ്  എല്ലാര്ക്കും ഒന്ന് കൂടി കൂടാമല്ലോ ..


ഒരുവിധം യശ്വന്ത്പൂര്‍ തിരക്കെല്ലാം കഴിഞ്ഞു തലശ്ശേരി ഇറങ്ങി ..പഴയ തലശ്ശേരി ആണോ ഇപ്പോള്‍ ? ഒരുവിധം കൂത്ത്‌ പറമ്പില്‍ ..അതീവ സുന്ദരമായ റോഡ്സ് ..!!
വിധുവേട്ടന്‍ ,ഫാമിലി ,പിന്നെ വരുണ്‍ (ദേവ ഗംഗ ).സായ്‌ ഒരു ചുന്ദരന്‍ പുഞ്ചിരിയുമായി ..(തെറ്റിദ്ധരിക്കേണ്ട ..വിധുവേട്ടന്റെ മോന്‍ ആണ് ..രണ്ടാം ക്ലാസ്‌ !) .
പതിയെ നമ്മുടെ ഷീബ വരുന്നു ..ഞാന്‍ ശരിക്കും അപ്പോഴാ പരിചയപ്പെടുന്നെ .
പൊന്മളക്കാരന്‍ ..ദാ..ബ്ലോഗ്‌ വിശേഷങ്ങളും നാട്ടുവാര്‍ത്ത‍മാനങ്ങള്മായി ..(ഈ മനുഷ്യന്‍ ഫീകര ജാഡ ആണെന്നാ ഞാന്‍ കരുതീത് ..ഐ ആം സോറി ഈശ്വര !)

പിന്നാലെ കനത്തില്‍ രണ്ടു സഞ്ചികളുമായി പ്രീതചെച്ചി ..ഉള്ളില്‍ എന്താണെന്നു   അര്ഞ്ഞില്ലേലും പാവം നമ്മുടെ ചേച്ചി അല്ലെ എന്ന് കരുതി ഓരോന്ന് ഞാനും എടുത്തു .പിന്നെയല്ലേ മനസിലായത്  അതില്‍ ഉച്ചക്കുള്ള സ്നാക്ക്സ് ,സ്പെഷ്യല്‍ ഐറ്റംസ്  എല്ലാം ആണെന്ന് ...
പിന്നെ ഒന്നും നോക്കിയില്ല ..പിടി വിട്ടെയില്ല ....

പിന്നാലെ കുമാരേട്ടനും ഷമതും  .കൂടെ സിന്ദു ചേച്ചിയും ഫാമിലിയും .ഷമത്  -(വീഡിയോ ഉണ്ടാക്കിയ
വീരന്‍-വീഡിയോ പിന്നാലെ .. ).

രണ്ടു ജീപ്പുകള്‍ : പൊളപ്പന്‍ യാത്ര ..(റൊമ്പ സുഖമാന യാത്ര......റോഡോ ..വെള്ളമില്ലാത്ത തോടോ എന്നാ പരുവം...)
വിധുവേട്ടന്റെ ഫോരെസ്റ്റ്‌  യാത്രാവിവരണങ്ങളും ..(ഷീന ചേച്ചി എന്തിനാ ചിരിച്ചേ എന്ന് മനസിലായില്ല ഹി ഹി :) ) .സിന്ദു ചേച്ചിയുടെം പ്രീത ചേച്ചിയുടെം   തമാശകളുമായി ആറളം  അറിഞ്ഞെയില്ല ...ഇടക്കെപ്പോഴോ പച്ച മാങ്ങാ തിന്നാന്‍ ആരൊക്കെയോ പാതി വഴി ഇറങ്ങിയെന്നും കേട്ടൂ .


എത്തിപോയ്‌ .. ആറളം വൈല്‍ഡ്‌ ലൈഫ്  സന്ക്ച്ച്വരിക്ക് മുന്‍പില്‍  

ഒരു പന്തിയില്‍ രണ്ടു ഊണോ ..?
ഫോറിനേര്സ്നിനു  നൂന്ടമ്പത് ..നമ്മുക്ക് നൂറു ...(പൂജ്യം മാഞ്ഞതോ  എന്തോ...)


ഗേറ്റിനു മുന്നില്‍ തന്നെ ഒരു കുഞ്ഞു വെള്ളച്ചാട്ടം..അത് ഇനിയും വഴിയരുകില്‍ കാത്തിരിക്കുന്ന കുഞ്ഞു കുഞ്ഞു വെള്ളചാട്ടങ്ങളുടെയും നീര്ചാലുകളുടെയും തുടക്കം മാത്രം ..
നമ്മുടെ ഫോരെസ്റ്റ്‌  വിധുവേട്ടന്‍ കൂടെ ഉണ്ടല്ലോ ..പുള്ളി ഉടനെ ഒരു പാസ്സും ഒരു ഗ്ലാമര്‍ ഗൈഡ്‌ നേം കൂട്ടി വന്നു ..ഓരോന്ന് പറഞ്ഞു  തരാനും ഓരോ ഫോരെസ്റ്റ്‌ അതിരുകള്‍ കാണിച്ചു തരാനും വിധു ചോപ്ര കാണിച്ച ആവേശം ചെറതോന്നും  അല്ലായിരുന്നു ..ഇതുപോലെ പ്രകൃതിയെ അറിയുന്നവരും സ്നേഹിക്കുന്നവരും തന്നെ വേണം വനം വകുപ്പില്‍ .ഇത് പോലെ ഒരു ബഹുമാനം പഴയ വനം മന്ത്രി ബിനോയ്‌ വിശ്വതോടെ  എനിക്ക് തോന്നിയിട്ടുള്ളൂ .

അങ്ങനെ പാസും കീശയിലായി ...ജീപ്പുകള്‍ കശുമാവിന്‍ തോപ്പുകള്‍ ,തെങ്ങിന്‍ നഴ്സറികള്‍ ,ഏതൊക്കെയോ തരം മരങ്ങള്‍ക്കിടയിലൂടെ ...മെരിന്ട യും കുടിച്ചു ഇടയ്ക്കിടെ തമാശകള്‍ പറഞ്ഞു പൊട്ടിച്ചിരിച്ചു മീന്‍ മുട്ടി  വെള്ളച്ചാട്ടത്തിനു അരികിലേക്ക് ..."ഇവിടൊരു വേഴാമ്പലിനെ കണ്ടാരുന്നലോ .."ദേ ..ഒരു സുന്ദരന്‍ മരം ..ഇത് ബോട്ട് പോലത്തെ ഐടംസ്‌ ഉണ്ടാകാന്‍ ഉപയോഗിക്കുന്ന മരം ആണ്..സോറി ഗയ്സ് ! പേര് ഓര്‍മയില്ല .നമ്മുടെ വിധു ചോപ്രയോടു തന്നെ ചോദിക്കണം !..


 പിന്നെ അവിടം പടം പിടിക്കാനുള്ളവരെ കൊണ്ട് നിറഞ്ഞു :)

അകലെ മോഹിപ്പിക്കുന്ന സൌന്ദര്യവുമായി അകലെ മീന്‍ മുട്ടി വെള്ളച്ചാട്ടം ...

പതിയെ കാടിന്റെ തണുപ്പ് അരിച്ചു കയറുന്നതും ഇടയ്ക്കു അപരിചിതങ്ങളായ ശബ്ദങ്ങളും ...  അങ്ങിങ്ങ് ഒടിഞ്ഞു വീണു കിടക്കുന്ന മരങ്ങളും നിവര്‍ന്നു നില്‍ക്കുന്നതുങ്ങളുടെ ഭംഗിയുമെല്ലാം ആസ്വദിച്ചു.. അങ്ങനെ.....

ഇനിയുള്ള യാത്ര അത്ര ഈസി അല്ല ..താരതമ്യേന മണ്ണും ഉരുളന്‍ കല്ലും നിറഞ്ഞു കുത്തനെയുള്ള അഞ്ചിലധികം കയറ്റങ്ങള്‍  കയറി വണ്ടി ഒരു നിരപ്പില്‍..ഇടയ്ക്ക് പുലിയുണ്ട് ആനയുന്ടെന്നും മറ്റും ബോര്‍ഡ്‌ കണ്ടു ..(കണ്ടിരുന്നേല്‍ ഇതെഴുതാന്‍ ഞാനുണ്ടാവും എന്ന് തോന്നുന്നെയില്ല !..)..
ഇനി കാല്‍നട യാത്ര ...എല്ലാവരും ആവേശത്തില്‍ ആയിരുന്നു ..കഷ്ടിച്ച് ഒരാള്‍ക്ക് നടന്നു പോകാന്‍ പറ്റുന്നത്ര വീതിയില്‍ ഉള്ള ചവിട്ടു  വഴികള്‍ .. ഇടയ്ക്കു പണ്ടെപ്പോഴോ അടര്‍ന്നു പോയ സ്റെപ്പുകള്‍ ..പിടിക്കണോ ,പിടിച്ചാല്‍ ഒടിഞ്ഞു വീഴുമോ എന്ന് പേടിക്കുന്ന തുരുമ്പിച്ച കൈവരികള്‍ ..(ചിലയിടത്ത് നല്ല ഉറപ്പുള്ളവയും ) .കുട്ടി പട്ടാളത്തിന്റെ പോക്ക് കണ്ടു വിധു പിതാജിക്ക് ടെന്‍ഷന്‍ ...പക്ഷെ എത്ര ചുറ്റി ഇറങ്ങിയിട്ടും താഴെ എത്തുന്നെയില്ല..ഇടയ്ക്കിടെ വെള്ളച്ചാട്ടം മരങ്ങള്‍ക്കിടയില്ലോടെ കാണുന്നത് തന്നെ  ആവേശം ..
എത്തിപ്പോയ് .....ഹായ് ...
 കാഴ്ചയുടെ പുതിയ അനുഭവം ..

രണ്ടു ചാലുകളായി നിപതിക്കുന്ന  മീന്മുട്ടി ..


                                                 നുരഞ്ഞു പതഞ്ഞു ....


പ്രകൃതിയുടെ വശ്യമായ സൌന്ദര്യം ! 


അമ്പരപ്പോടെ കുട്ടി പട്ടാളം ..തെളിഞ്ഞ വെള്ളത്തില്‍ മുഖം കഴുകി ..ഒന്ന് വിശ്രമിച്ചു ...

ഉറവിടം തേടിയുള്ള യാത്രക്ക് തുടക്കം കുറിച്ച് ..കുമാരേട്ടന്‍ ...പിന്നാലെ ഞങ്ങളും ..അങ്ങിങ്ങ് വഴുക്കലും ...പാറകളില്‍ പിടിച്ചു പിടിച്ചു ..സാഹസിക യാത്ര ..
ഇടയ്ക്കു കയറി വരുന്ന ബയാന്‍  ..താഴെ പ്രീത ചേച്ചിയും വിധു ഏട്ടനും ഫാമിലിയും ..
ഇദ്ദേഹം മുകളില്‍ ധ്യാനത്തിന്  വന്നതാണോ  ആവോ .. ....കളകളാരവം ആസ്വദിച്ചു ബയാന്‍  

ഒന്ന് അടങ്ങി നില്‍ക്കെന്റെ പൂമ്പാറ്റേ ..പൊന്മള ഒരു പോട്ടം പിടിക്കട്ടെ .....                                         മുകളിലെക്ക്   കയറി വരുന്നതിനിടയില്‍  പടങ്ങള്‍ എടുത്തു പൊന്മളക്കാരന്‍ .. 

യാത്രക്കിടയില്‍ ..കുമാരേട്ടനും ശമാതും   


അട്ടയെങ്ങാന്‍ ഉണ്ടോ ആവോ ?

" ഈ പാറയുടെ മുകളില്‍ കിടക്കാന്‍ എന്ത് രസമാണ് ..അല്ലെ ദാസാ .."

"അതെ വിജയാ ..നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നഞ്ഞത് ..."


വിശപ്പിന്റെ ഉള്‍വിളികള്‍ ...                              പ്രീത ചേച്ചി  കൊണ്ട് വന്ന ചിക്കെന്‍ കട്ട് ലെറ്റസ്,ബിസുക്ട്റ്റ്‌ ,സ്നാക്ക്സ് ...എല്ലാം കിടിലന്‍ ടേസ്റ്റ് ..!                                                    സോസില്‍ മുക്കി യാം യാം ....                         കൈ വെച്ചത് മാത്രേ എല്ലാവര്ക്കും ഓര്‍മയുള്ളൂ ..എവിടെ പോയോ എന്തോ ..?
                            ലവ് യു ചേച്ചി ..

കുമാരാ ...അവനെവിടെ ...അവനെ വിളിക്കൂ ..ഞാന്‍ ഒന്ന് ശാസിക്കട്ടെ ..      പശ്ചാത്തലത്തില്‍ പുട്ട് വെച്ചിരുന്ന സഞ്ചി തിരഞ്ഞു വിധു ചോപ്ര ..
ഇവന് ഇനീം കൊടുക്കണോ ?                       ഞാന്‍ മാറ്റി വെച്ചത് അവിടുണ്ടാവുമോ എന്തോ?
സഞ്ചിയില്‍ പുട്ട് കണ്ടെത്തിയ സന്തോഷത്തില്‍ ഹിന്ദിക്കാരന്‍ ...                                              യെഹ  പുട്ട് ഹേ.. 
ഹീയോ ..                                                       പൊട്ടും പൊടീം വരെ തീര്‍ന്നോ ?  
ഇനി ഫാമിലി ഫോടോ ..                         ഡ്രൈവര്‍ ചേട്ടന്‍ എല്ലാവരുടേം പോട്ടം പിടിക്കണ യന്ത്രത്തില്‍ പടംസ് എടുക്കുന്നു ...ഞങ്ങള്‍ പോസ് ചെയ്തു തളരുന്നു ... 
നാടകക്കാരന്‍ കൂടി വേണമായിരുന്നു .... :(  തിരികെ ..മലയെല്ലാം കയറി ..വീണ്ടും മുകളില്‍ ..
"ഞാന്‍ ഹാപ്പിയാ ...പത്തു വട്ടം ...നിങ്ങളോ ...? " 

തിരികെ എല്ലാവരും ജീപ്പില്‍ ..കൈയിലുള്ള പ്ളാസ്റിക് ബോട്ടില്സ് എല്ലാം ബിന്നില്‍ ഇട്ടു  തിരകെ ..                     ഇനി വാച്ച് ടോവേരില്‍ ..ഏതാണ്ട്  എണ്പതു അടി ഉയരത്തില്‍ ..മുകളില്‍ എത്തിയാല്‍  ആറളം മൊത്തമായി കാണാം (മൊബൈല്‍ റേഞ്ച് ഉം കിട്ടും ! ) 
ഈ ക്യാമറ കൊള്ളൂല ...                                    അതേയ് കാമെറക്കും ഒരു പരിധി ഉണ്ട് മോളെ ... ഇത്രേം സുന്ദരമാക്കാനെ പറ്റൂ ..കുമാരേട്ടനും ഷീബയും ..                                           പശ്ചാത്തലത്തില്‍  പടം എടുപ്പുകാരുടെ മേളം  
വള്ളികളില്‍ ഊയലാടി   കുമാരന്‍ മുതലാളി ..ഒരു നല്ല മഴക്കുള്ള കൊളുണ്ട് ..എല്ലാവരും ഓടി ജീപ്പില്‍ ... കാടിന്റെ മണം ..ഇതുവരെ അറിയാത്ത ഭാവങ്ങള്‍ ,ശബ്ദങ്ങള്‍ ....    


ഓടി കയറിയത് പച്ച നിറമുള്ള ഫോരെസ്റ്റ്‌ ഓഫീസില്‍ (ലീഗിന്റെ ഓഫീസ് ആണോ എന്ന് ആരോ ചോയ്ച്ചു..കലര് കണ്ടാണോ ആവോ ? )
പായസം അടക്കമുള്ള സദ്യ ..കൈ കഴുകുമ്പോള്‍ കാടിന് അടുത്ത് കുറെ കുരങ്ങന്മാര്‍ ....

തിരികെ വീണ്ടും കൂത്ത്‌ പറമ്പിലേക്ക് ...ഇങ്ങോളം ഓരോരുത്തരും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ..എല്ലാറ്റിലും തെളിഞ്ഞു  നിന്നത് സന്തോഷവും..കഴിഞ്ഞ കുറെ മണി ക്കൂര് കളിലെ സാഹസികതയുടെ മാറാത്ത  അമ്പരപ്പും..എല്ലാം ..

ഇടയ്ക്കു ഓരോരുത്തരായി ഇറങ്ങുമ്പോള്‍ മനസ്സില്‍ എന്തൊക്കെയോ ...അത്രമേല്‍ ഈ ദിനം ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്നു ഞങ്ങള്‍ . ഇനീം  പോണം എന്ന് പറഞ്ഞാലും എല്ലാം  കുംമാരെട്ടന്റെ ഒരു കാള്‍ ദൂരം അരികെ ...!ഞാന്‍ നേരെ കൂത്ത്‌ പറമ്പിലേക്ക് ..പ്രീതചെചിയുടെ ഒപ്പം ..രാവിലെ തകര്‍പ്പന്‍ ബ്രേക്ക്‌ ഫാസ്റ്റ്‌ എല്ലാം കഴിഞ്ഞു ..ഓഫീസിലേക്കും   .

10 comments:

 1. ചിത്രങ്ങളും, വിവരങ്ങളും നന്നായിട്ടുണ്ട്.. കുമാരേട്ടന്‍ വിളിച്ചിരുന്നു. പക്ഷെ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. :(

  ReplyDelete
 2. ഫോട്ടോസ് എല്ലാം നന്നായി എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 3. നന്ദി കുഞ്ഞുമയില്‍പീലി :)

  ReplyDelete
 4. മൈ നെയിം ഇസ് ഷമിത് x-(

  ReplyDelete
 5. ഇനിയും വേണോ?
  അളക്കട്ടേ ഒരു കിലോ അവസരം?

  ReplyDelete
 6. കാടു കേറാന്‍ പോണൂന്ന് വിധു പറഞ്ഞപ്പം ഇത്ര കരുതീല്ല..!
  അടിപൊളി ട്രിപ്പായിരുന്നൂ അല്ലേ..?
  കഴിഞ്ഞദിവസം ഈ ട്രിപ്പിനേക്കുറിച്ച് ചോദിച്ചപ്പം വിധു പറഞ്ഞതിങ്ങനെ..
  “അടിപൊളിയാരുന്നു..ഈ പുട്ടിനൊക്കെ ഇത്ര ടേസ്റ്റുണ്ടെന്ന് ഇപ്ലാ അറിയണെ..!!!”
  വിവരണം നന്നായി ബിന്‍സീ.
  ആശംസകളോടെ...പുലരി

  ReplyDelete
 7. ങും...ആര്‍മാതിപ്പിന്‍ അര്‍മാതിപ്പിന്...എനിക്കിത്തിരി സങ്കടമുണ്ട്.......!!:(((

  ReplyDelete
 8. ithu ente naadalle

  ReplyDelete
 9. അനിയത്തി കുട്ടിയുടെ അടുത്ത യാത്ര കണ്ണൂരിന്‍റെ പൈതൃകം തേടി ആവട്ടെ. കുറച്ചു സൂചനകള്‍ തരാം . പള്ളി എന്ന വാക്ക് പാലി ഭാഷയില്‍ ഉള്ളതാണ് .അപ്പോള്‍ കീഴ്പള്ളി , ഊര്പ്പള്ളി (മുഴക്കുന്നു ) എന്നീ സ്ഥല നാമങ്ങള്‍ക്ക് ഒരു ബൌദ്ധ പശ്ചാത്തലം കാണുന്നുണ്ടല്ലോ . ധര്‍മ്മം , ധര്‍മ്മടം ,ഭിക്ഷ , അണ്ടലൂര്‍ കാവ് എന്നിവയ്ക്ക് ബൌദ്ധ പാരമ്പര്യവുമായി ഉള്ള ബന്ധം മിക്ക ചരിത്രകാരന്മാരും അംഗീകരിക്കുന്നുമുണ്ട് . അണ്ടലൂര്‍ കാവിലെ തല്ല് ബുദ്ധ സന്യാസിമാരെ തല്ലി ഓടിച്ചതിന്റെ സ്മരണയാണോ എന്നും ഏതാണ്ട് ഊഹിക്കാം .അഹിംസയില്‍ ഊന്നിയ നമ്മുടെ നാടിന്‍റെ ആ ശ്രേഷ്ഠ പാരമ്പര്യം എങ്ങിനെ നമുക്ക് നഷ്ടമായി അല്ലെങ്കില്‍ എപ്പോള്‍ കൈമോശം വന്നു എന്ന് വരും തലമുറ എങ്കിലും അറിയേണ്ടതുണ്ട് .
  മുണ്ഡനം ചെയ്ത തലയും, എളിയ കാവി വസ്ത്രവും, കൈയില്‍ ഭിക്ഷാ പാത്രവുമായി ആളുകള്‍ക്ക് അറിവും, അക്ഷരാഭ്യാസവും നല്‍കി , ഒന്നിനെയും ഉപദ്രവിക്കാതെ മലമുകളില്‍ ഗുഹകള്‍ ഉണ്ടാക്കി അതില്‍ വസിച്ചിരുന്ന ഈ സാധുക്കള്‍ കുരിച്ച്യരെയും പണിയരേയും ഏക പത്നീ വ്രതക്കാരും, നീതിക്ക് വില കല്പ്പിക്കുന്നവരും ആക്കി കാത്തു പോന്നിരുന്നെങ്കിലും , ഈ സാധുക്കളെ അസുരന്മാര്‍ എന്ന് പേര്‍ വിളിച്ചതാരാണ് ? കൊന്നോടുക്കിയതാരാണ്. ബുദ്ധനെ പൂതം എന്ന് സംബോധനയില്‍ എത്തിയതെങ്ങിനെ എന്നതൊക്കെയും നമുക്ക് അറിയേണ്ടതല്ലേ ? ഒരു ബുദ്ധന്‍ ഈ നാട്ടുകാരായ നമ്മിലെല്ലാം ഉറങ്ങി കിടപ്പില്ലേ ? കേരളത്തിനെ അഞ്ഞൂറ് വര്‍ഷത്തെ ചരിത്രം ഇല്ലാതാക്കിയതാരായിരുന്നു ? എന്തിനായിരുന്നു? ഇനി ഉള്ള യാത്രകള്‍ ഇതിലേക്ക് വെളിച്ചം വീശുന്നവ ആവട്ടെ.
  ഇങ്ങിനെ ചെയ്തില്ലെങ്കില്‍ വെറും നുണ കഥകളില്‍ വരും തലമുറയും കുടുങ്ങി പോവും

  ReplyDelete

Powered by Blogger.