ചെന്നകേശവ ക്ഷേത്രം -ബേലൂര്‍



 

സ്ഥലം : ബേലൂര്‍ 
ഹൊയ്സാല സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു വേളാപുരി എന്നറിയപ്പെട്ടിരുന്ന ബേളൂര്‍.

ചരിത്രം :  1117ലുണ്ടായ തലക്കാട് യുദ്ധത്തില്‍ ചോളന്മാരെ തോല്‍പ്പിച്ചതിന്റെ സന്തോഷസൂചകമായി ഹൊയ്സാല ചക്രവര്‍ത്തിയായ വിഷ്ണുവര്‍ദ്ധന്‍ ആണ് ചെന്നകേശവ  അഥവാ സുന്ദരനായ കേശവന്‍ എന്നര്‍ത്ഥം വരുന്ന അതി മനോഹരമായ ഈ  ക്ഷേത്രം പണിയിച്ചത്. ജൈന മതത്തില്‍ നിന്ന് ഹിന്ദു മതത്തിലേക്ക് മാറിയതുകൊണ്ട് ജൈന ക്ഷേത്രത്തില്‍ കാണുന്നത് പോലെയുള്ള തൂണുകള്‍ ഒക്കെ ഇവിടെയും കാണാം ..64 മൂലകളും 4 പ്രവേശനകവാടങ്ങളും 48 തൂണുകളുമായി  ശില്പ ഭംഗി നിറഞ്ഞതാണ്  ക്ഷേത്രം. ടോപ്‌ വ്യൂവില്‍ ഒരു നക്ഷത്രം പോലെ ആയിരിക്കും ഈ ക്ഷേത്രം . 





തറയുടെ താഴെ നിന്ന്  മുകളിലേക്കുള്ള കൊത്തുപണികള്‍ക്ക് ഒരു സ്ട്രക്ചര്‍ ഉണ്ട് . ഏറ്റവും അടിയില്‍ ശക്തരായ ആനകള്‍, അതിന് മുകളില്‍ ധൈര്യത്തെ കാണിക്കാനായി സിംഹങ്ങള്‍, പിന്നെ വേഗതയുടെ പര്യായമായി കുതിരകള്‍, സൌന്ദര്യം കാണിക്കാനായി വള്ളിപ്പടര്‍പ്പുകള്‍,പൂക്കള്‍.





താന്‍ യുദ്ധത്തില്‍ മരിച്ചു പോയാല്‍ വിവാഹം കഴിക്കുന്ന സ്ത്രീ വിധവയായി കഴിയേണ്ടി വരുമെന്ന കാരണത്താല്‍ വിവാഹമേ വേണ്ടെന്നു വെച്ച വിഷ്ണു വര്‍ദ്ധനെ , അദ്ദേഹത്തിന്റെ അമ്മ അതീവ സുന്ദരിയും നര്‍ത്തകിയുമായ ശന്തളാദേവിയെ കണ്ടു ഇഷ്ടപ്പെട്ട് , മകന് അനുരൂപയായ വധു ഇവള്‍ തന്നെയെന്നു നിശ്ചയിച്ചു  .അവര്‍ക്ക്  കൊട്ടാരത്തില്‍ നൃത്തം ചെയ്യാനുള്ള അവസരവും കൊടുത്തു .നൃത്തം കണ്ടു മോഹിച്ച വിഷ്ണു വര്‍ദ്ധന്‍ അവരെ വിവാഹം ചെയ്യുകയും ചെയ്തു എന്നാണു വാമൊഴി.
ശന്തളാദേവിയാണ് ചെന്ന കേസവ ക്ഷേത്രത്തിനു സമീപം കപ്പേ ചെന്നിഗരായ ക്ഷേത്രം സൗമ്യനായകി, രംഗനായകി, ശ്രീദേവി, ഭൂദേവി ക്ഷേത്രങ്ങള്‍ പണിയിച്ചത്‌ .



കരിങ്കല്ലില്‍ പണിതീര്‍ത്ത ഈ ക്ഷേത്രത്തിന്റെ മുറ്റത്ത്‌ 42 അടിയും 15 ടണ്‍ ഭാരവുമുള്ള‍ ഒറ്റക്കല്ലിലുള്ള  ഗ്രാവിറ്റിപില്ലര്‍ മറ്റൊരു അത്ഭുതമായി നില കൊള്ളുകയാണ്. ഈ സ്തംഭത്തിന്റെ  3 മൂലകള്‍‍ മാത്രമേ തറയില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളൂ. ഭൂചലനം നേരത്തെ അറിയാന്‍ കഴിയുമെന്നൊക്കെ പറയുന്നു.



ഹൊയ്സാല രാജ്യത്തിന്റെ  രാജകീയ മുദ്രയാണിത്. ഹൊയ്സാല രാജ വംശത്തിലെ ആദ്യത്തെ രാജാവായ സാല സിംഹവുമായി യുദ്ധം ചെയ്യുന്ന ശില്‍പം. തന്‍റെ ഗുരുവായ സുദത്തമുനിയെ ആക്രമിക്കാന്‍ വന്ന സിംഹത്തെ സാല പൊരുതി കീഴ്പ്പെടുത്തിയ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായാണ്  വിഷ്ണുവര്‍ധന്‍ ഈ രൂപം രാജമുദ്രയായി ഉപയോഗിക്കാന്‍ തുടങ്ങിയത്.




കണ്ണാടിയുമായി നില്‍ക്കുന്ന സുന്ദരീരൂപം ബേലൂര്‍ ക്ഷേത്രത്തിലെ പ്രധാന കാഴ്ചകളിലൊന്നാണ്. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയ്ക്ക് താഴെയായിട്ടാണ് ഈ രൂപം കൊത്തിവച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ഒട്ടേറെ രൂപങ്ങള്‍ ക്ഷേത്രച്ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്. രാജാവായിരുന്ന വിഷ്ണുവര്‍ധനന്റെ ഭാര്യയായിരുന്ന ശാന്തളദേവിയുടെ സൗന്ദര്യമാണ് ഈ ശില്‍പങ്ങളുടെയും അടിസ്ഥാനമെന്നാണ് കരുതപ്പെടുന്നത്. ചെന്നകേശവ ക്ഷേത്രത്തിന് പുറത്ത് ഇത്തരത്തിലുള്ള 38 സ്ത്രീരൂപങ്ങളുണ്ട്, ശിലാബാലികമാര്‍ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ക്ഷേത്രത്തിനകത്തുമുണ്ട് ഇത്തരം രൂപങ്ങള്‍.


     
             കൊടിമരത്തിന്  താഴെ  വിഷ്ണുവിന്റെ വാഹനമായ ഗരുഡന്‍ 


വെളിയിലുള്ള കൊത്തുപണികളില്‍ പ്രധാനം മേല്‍ക്കൂരയുടെ കീഴിലായി അണിനിരക്കുന്ന ദര്‍പ്പണസുന്ദരി,ശുകഭാഷിണി,ബസന്ദക്രീഡ, കീരാവാണി,കേശശൃഗാരം,  മയൂരശിഖ, കുറവഞ്ചി നര്‍ത്തകി, അശ്വകേശി, പാദാംഗുലി, ഗാനമജ്ഞിറ, തില്ലാന, തൃഭംഗിനര്‍ത്തന,കാപാലഭൈരവി,വേണുഗോപാല,ഗായകി, നാട്യസുന്ദരി,രുദ്രവീണ, കുടിലകുന്തള, വനറാണി, വികടനര്‍ത്തന,ചന്ദ്രിക, രുന്ദ്രിക,മോഹിക, രേണുക , ജയനിഷാദ, ഭസ്മമോഹിനി, വിഷകന്യക,അദ്ധ്യാപിക, ശകുനശാരദ, നര്‍ത്തകി, നാഗവീണസുന്ദരി,ഗര്‍വ്വിഷ്ട,നാട്യശാന്തള,സമദുരഭാഷിണി, കേശശൃംഗാരം, ഗന്ധര്‍വ്വ കന്യക, എന്നിങ്ങനെയുള്ള 38 ‘ശിലാബാലിക‘മാരാണ്. ഇതുകൂടാതെ 4 ശിലാബാലികമാര്‍ ക്ഷേത്രത്തിന് അകത്തുമുണ്ട്.





തൂണുകളില്‍ ഏറ്റവും ആകര്‍ഷണമായത് ദശാവതാരം കൊത്തിയ  പില്ലര്‍ തന്നെയാണ്. കല്ലുകൊണ്ടുതന്നെയുണ്ടാക്കിയ ബെയറിങ്ങുകളില്‍ കറങ്ങുന്ന രീതിയിലാണ് ദശാവതാരപില്ലര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ  സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ അത് കറക്കാന്‍ അനുവദിക്കാറില്ല.




വസുദേവ തീര്‍ത്ഥം (കല്യാണി)

ദൈനംദിന പൂജകള്‍ക്കായി  വെള്ളമെടുക്കുന്നതിനായി ഉപയോഗിക്കുന്നു .കൊത്തുപണികള്‍ നിറഞ്ഞ ഒരു ചെറിയ കോവില്‍ അടുത്ത് .






ഹിരണ്യ കശിപുവിനെ വധിച്ചു മടിയില്‍ കിടത്തി കുടല്‍ മാല വലിച്ചു പുറത്തെടുക്കുന്ന നരസിംഹാവതാരം . 




വരാഹി .

മഹാവിഷ്ണുവിന്റെ ദ്വാരപാലകരായിരുന്ന ജയ-വിജയന്മാര്‍ നാരദനെ വിഷുവിനെ കാണാന്‍ കടത്തി വിട്ടില്ലെന്ന കാരണത്താല്‍ ശപിച്ചു അസുരന്മാരാക്കി .അപ്രകാരം ഹിരണ്യാക്ഷനും ഹിരണ്യകശിപുവുമായി ജനിച്ച അവരില്‍ ഹിരണ്യാക്ഷന്‍ 
ഒരിക്കല്‍ ഭൂമിയെ കടലിന്റെ അടിത്തട്ടില്‍  ഒളിപ്പിച്ചു വെച്ചു. ഒപ്പം ശക്തിയായി തിരമാലകളില്‍ അടിച്ചു ശല്യമുണ്ടാക്കി കൊണ്ടിരുന്നു. ദേവന്മാരുടെ അപേക്ഷ കൈക്കൊണ്ടു മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. വിഷ്ണുവിനെ കണ്ടു ഭയചകിതനായ ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തു. വരാഹവേഷം പൂണ്ട മഹാവിഷ്ണു പാതാളത്തില്‍ ചെന്ന്  ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.




മഹിഷാസുര മര്‍ദ്ദനം : മഹിഷം അഥവാ പോത്തിനെ ചവിട്ടി പിടിച്ചു കൊണ്ട് മഹിഷാസുരനെ ശൂലം കൊണ്ട് വധിക്കുന്ന ദുര്‍ഗ്ഗാ ദേവി .



വാമനാവതാരം 












































ദേവേന്ദ്രന്‍ ഐരാവതത്തിന്റെ പുറത്തിരുന്നു യുദ്ധം ചെയ്യുന്നത് .





മുകളിലെ ശില്പത്തില്‍ വിവിധതരം  ഗോപുര മാതൃകകള്‍ .


ഓടക്കുഴല്‍ വായിക്കുന്ന ശ്രീകൃഷ്ണന്‍ , ഒപ്പം ഗോക്കള്‍ , ഗോപസ്ത്രീകള്‍ 































ഉലൂപി -അര്‍ജ്ജുനന്റെ ഭാര്യയുമായ നാഗ രാജകുമാരി .
"ഗംഗാനദിയിൽച്ചാടികൗരവ്യ
നാഗപുത്രി ഉലൂപിയാൾ
മണലൂരപുരത്തേക്ക്
ചിത്രാംഗദ ഗമിച്ചുതേ"-മഹാഭാരതം .



സാധാരണ ക്ഷേത്രങ്ങളില്‍ തിരുവെങ്കിടാചലപതിയെ കാണാറില്ല. ഉപഗോപുരങ്ങളില്‍ ഒന്നില്‍ നിന്നും.



മഹാബലി ,വാമനന്‍ ശില്പങ്ങള്‍.



ജൈന ശിലാ ശാസനങ്ങള്‍ പോലെ ക്ഷേത്രത്തിനുള്ളിലെ ശിലാ ശാസനം.ധ്യാനരൂപത്തില്‍ ഇരിക്കുന്നത് ജൈന  തീര്‍ഥങ്കരന്മാരില്‍ ആരെങ്കിലും ആണോ എന്നറിയില്ല .

No comments:

Powered by Blogger.