കഖഗഘങ- caligraphy

കഖഗഘങ(8 photos)
ഭട്ടതിരി മാഷിനെ കണ്ടു .. കുറെ കുഞ്ഞു കുട്ടികളുടെ നടുവില്‍ .. ആ കുസൃതികളുടെ " ഈ ആന ന്നു എങ്ങനാ എഴുത്വാ " ന്നോക്കെയുള്ള ചോദ്യങ്ങള്‍ക്കിടയില്‍ മറ്റൊരു നിഷ്കളങ്കചിരിയും ചേര്‍ത്ത് വെച്ച് ചമ്രം പടിഞ്ഞിരിക്കുന്ന
 മാഷ്‌ ..

അടുത്ത് തുരു തുരെ സംശയങ്ങള്‍ ചോദിച്ചും വരപ്പിച്ചും സേര എന്ന മിടുക്കിക്കുട്ടി ..പിന്നെ ഗായത്രി , കല്യാണി ..

"അതേയ് ... നേരത്തെ എഴുതിയ ആ മലയാളം ഒന്നൂടി എഴുതി തര്വോ ..? " ന്നു സൈറ

. " അതിപ്പോ .. ഓരോ തവണയും ഓരോ ഭാവം പോലെയാ ..അപ്പൊ വരണ പോലെ എഴുതും .. " "ന്നാ ഇപ്പൊ എങ്ങനാ വരണേ ..അതെഴുതിത്തര്വോ .. " ന്നായി അവള്‍ .. :)

 "വീട്ടില്‍ ചെന്ന് വരച്ചു തുടങ്ങ്വോ "
"ഉം .. "
 "എപ്പോ തൊടങ്ങും..? "
 "നാളെ .... ! "
 "നാളെയോ ...?"
 "ഊഹും ..ഇന്ന് തുടങ്ങും .." മറ്റൊരു മിടുക്കന്‍ ...

 പൊട്ടിച്ചിരിച്ചു മാഷ്‌ , ഉണ്ണീന്നു പലതവണ തെറ്റി വിളിച്ച രാമു ..പിന്നെ പേര് ചോയ്ക്കാന്‍ വിട്ടു പോയ മറ്റേ മാഷ്‌ .. :)

ഫോണ്ടുകളുടെയും ലിപിവ്യന്യാസങ്ങളുടെയും കാലത്തിനും മുന്നേ അക്ഷരങ്ങള്‍ കൊണ്ട് കഥയെഴുതുന്ന മാഷ്‌ ..വിസ്മയം തോന്നി ....

പൊടുന്നനെയെന്നോണം വാക്കുകള്‍ ഇങ്ങനെ പിറന്നുവീഴുകയാണ് വൈവിധ്യമാര്‍ന്ന അനവധി രൂപങ്ങളായ്‌... ... .......
വലിയൊരു വിസ്മയമാണ് മാഷും ആ വരകളും ..

#caligraphy   #bhattathiri   #kachadathapa  No comments:

Powered by Blogger.