അകം

അകം കണ്ടു .. ആകാംഷയോടെ തന്നെ ..
മലയാറ്റൂരിന്റെ യക്ഷി പണ്ടെങ്ങോ വായിച്ചത് ഓരോ താളുകളായി മുന്നിലുള്ളത് കൊണ്ട് പിന്നെയെന്ത് പിന്നെയെന്ത് എന്നൊരു ചോദ്യം ഇല്ലായിരുന്നു .. പഴയ കോളേജ് അധ്യാപകനെ അര്ചിറെക്ക്റ്റ് /വിഷ്വലൈസര്‍ / പോലെ വരക്കാരനായി മോഡേണ്‍ ആക്കി പുതിയൊരുന്മേഷം കൊണ്ട് വരാന്‍ ശ്രമിച്ചിരിക്കുന്നു . എത്രയായിട്ടും  ശ്രീനി എന്നാ മാഷും കെമിസ്ട്രി ലാബും തുമ്പികളും ഇടവഴികളും രാഗിനിയുടെ വീട്ടിലെ ലൈറ്റും മാത്രമാണ് മനസ്സില്‍ .. 

കാസ്റിംഗ് കൊള്ളാം .. യക്ഷിയെ ആ കുട്ടിക്ക് ( അനുവെന്നോ മറ്റോ ആണ് പേര് ) താങ്ങാന്‍ ആവുന്നതിനും അപ്പുറത്താണ് .. എങ്കിലും പുതുമുഖത്തിന്റെ പതര്ച്ചയോന്നും കൂടാതെ ഏറെക്കുറെ നന്നായി പരിശ്രമിച്ചിരിക്കുന്നു ..

ഫഹദ് എന്നത്തേയും പോലെ ഓരോ സീനും കണ്ണുകള്‍ കൊണ്ടും പാതി കരിഞ്ഞ മുഖത്തിന്റെ തീക്ഷണത കൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്നു .. കുറച്ചേയുള്ളൂവെങ്കിലും താരയും (Shelly Kishore) ഒതുക്കമുള്ള അഭിനയം .ആ കുട്ടിയെ നമ്മള്‍ നേരത്തെ കണ്ടെടുക്കണമായിരുന്നു എന്ന് തോന്നി .

ക്യാമറ അതീവ ഹൃദ്യം .. കറക്കിയെടുക്കലോ ഭ്രമിപ്പിക്കലോ ഇല്ല .തെളിമയുള്ള മനസ്സില്‍ പതിയുന്ന ചിത്രങ്ങള്‍ പോലെ വാക്കുകള്‍ക്കുമപ്പുറത്തേക്ക് സംവദിക്കുന്നവ .പ്രത്യേകിച്ചും പായല്‍ നിറഞ്ഞ കുളത്തില്‍ കസവ് സാരിയുടുത്ത്   വിളറിയ മഞ്ഞ മുഖത്തോടെ കിടക്കുന്ന രാഗിണി ..അവളുടെ പിന്‍നടത്തങ്ങള്‍ .. .ഇടയ്ക്ക് ഇരുളിലും വെളിച്ചത്തിനും മാറി മറയുന്ന ഭാവങ്ങള്‍ .. തുമ്പികള്‍ ..

മണലില്‍ കാല്പാടുകള്‍ക്കുമേല്‍ സ്വന്തം കാല്പാടുകള്‍ വെച്ച് അവളെ തിരഞ്ഞു നടക്കുന്ന നായകനെ പോലെ ഓരോ സീനിലും ഞാന്‍ വായനക്കാരന്റെ യക്ഷിയെ തിരയുകയായിരുന്നു . അത് കൊണ്ട് തന്നെ എനിക്കത്രയും പുസ്തകത്തോളം പൂര്‍ണമായി തോന്നിയുമില്ല ... പുതിയൊരു കണ്ണിന്റെ കാഴ്ച്ചയുടെ നവ്യാനുഭവം കൊണ്ട് അകം ഞാനെന്റെ ഹൃദയത്തില്‍ ചേര്‍ത്ത് വെയ്ക്കുന്നു . 


No comments:

Powered by Blogger.