Birds ( നാക മോഹന്‍ / Asian Paradise Flycatcher )

Birds ( നാക മോഹന്‍ / Asian Paradise Flycatcher )





 ഈ കിളികളുടെ കാര്യം ബഹുരസാണെന്നു തോന്നുന്നു ..

ഓരോരുത്തര്‍ക്കും ഓരോ ദിവസമോ മറ്റോ ഉണ്ടോ ആവോ ? പതിവുകാരുടെ നിര തെറ്റിച്ചു ഇന്ന് നിറയെ മരംകൊത്തികളും അണ്ണാന്‍ന്മാരും പച്ചക്കിളികളും മാത്രം ..അതും കൂട്ടത്തോടെ ...



 ഓരോ ഇലയനക്കങ്ങളിലും ഓരോ ശബ്ദ വിന്യാസങ്ങളിലും ഞാനിപ്പോ ഓരോ കിളികളെ കണ്ടറിയാന്‍ തുടങ്ങിയിരിക്കുന്നു ..



ഇത് നാകമോഹൻ. ഇത് പ്രായപൂർത്തിയാവാത്ത ആൺകിളി.
തവിട്ടുനിറം.
തലയില്‍ ഒരു കിന്നരി തോപ്പിയോക്കെയുണ്ട് ..
നീല നിറമുള്ള കഴുത്തും ഓറഞ്ചു കലര്‍ന്ന ഉടല്‍ ...നീണ്ട വാല്‍ .
പെൺകിളിക്കും തീരെച്ചെറിയ ആൺകിളിക്കും വാൽ ഉണ്ടാവില്ല.
തവിട്ടുനിറം തന്നെ.
 പ്രായപൂർത്തിയായ ആൺകിളിക്ക് തൂവെള്ള നിറവും നീണ്ട വാലുമാണുണ്ടാവുക.

ദേശാടന ക്കിളിയാണ് സെപ്തംബര്‍ മുതല്‍ ഏപ്രില്‍ വരെ കേരളത്തില്‍ ഉണ്ടാകും. തണുപ്പുകാലം തെക്കേ ഇന്ത്യയിൽ, കൂടുകെട്ടലും വളർതലും വടക്ക്.

വിവരങ്ങള്‍ക്ക് താങ്ക്സ് : അരുണ്‍ ഭാസ്കരന്‍ , രാകേഷ്‌ ഏട്ടന്‍ , ഗൌരി പിന്നെ ഷാന്‍ .. :)

No comments:

Powered by Blogger.