കിളികള്‍

തണുപ്പത്ത് മൂടി പുതച്ചു ഒറങ്ങുമ്പോ ഈ കലപില കേട്ട് ഇതുങ്ങളെ പ്രാകി ഒന്നൂടി പുതച്ചു കിടക്കാന്‍ ഇരുന്നതാ ..

കലപില കൂടെ കീ കീ കൂടെ ആയപ്പോ ശല്യംന്നും വെച്ച് എണീറ്റ് !
നോക്കുമ്പോ ഒരു തീമഞ്ഞ വാലുള്ള നീലക്കിളി ..ഇതെന്തു കിളിയപ്പാ എന്നും വിചാരിച്ചു നോക്കുമ്പോ അവന്‍ കൂളായി അങ്ങ് പറന്നു പോയ്‌ !

നോക്കുമ്പോള്‍ ദാണ്ടെ പറമ്പ് നിറയെ കിളികള്‍ ! അപ്പുറത്തെ പുളി മരത്തില്‍ നിറയെ പച്ചക്കിളികള്‍ !!

ഹുറേ ! വേര്‍ ഈസ്‌ മൈ ക്യാം ??? ന്നും പറഞ്ഞു ഞാന്‍ ...! പിന്നെ പടം എടുത്തു എടുത്തു മരിച്ചു !!

ഞാന്‍ ഫോകസ് സെറ്റ്‌ ചെയ്തു വരുമ്പോഴേക്കും അതുങ്ങള് പറന്നു പോവും ..സ്ക്രീനില്‍ ഒരു ഉണക്ക കമ്പ് മാത്രം ! പാവം ഞാന്‍ ...

എന്തയാലും ഇത്രേം പഠിച്ച് ; ഇതുങ്ങളെ പടം പിടിക്കുമ്പോ അപാര ക്ഷമ വേണം , ഒരു കരിയില പോലും അനങ്ങാണ്ട് നടക്കണം .. മേലേക്ക് നോക്കി കഴുത്ത് ഉളുക്കിയാല്‍ ഒരു രക്ഷേം ഇല്ല ..ന്നാലും എന്റെ കിളി കുഞ്ഞുങ്ങളെ ...നിങ്ങളെ എനിക്കങ്ങിഷ്ടപ്പെട്ട് ...!!

ആദ്യം കണ്ട കിളിയെ നാളെ പിടിച്ചോളാം ..ഏതായാലും ഇപ്പൊ ഇത്രേം കിട്ടി ..

കൊറേ ഇരട്ട വാലന്‍ കിളികള്‍ 
താഴേക്കു വാലില്ലാത്ത ഇരട്ട വാലന്‍സ് 
ചെമ്പോത്ത് രണ്ടെണ്ണം 
മഞ്ഞക്കിളികള്‍ 
പച്ചക്കിളികള്‍ 
പോരാഞ്ഞ് നോക്കുമ്പോ ഒരു മരം കൊത്തി  , ഒരു പൊന്മാന്‍ !

ഇവടൊരു കൊളോം ഇല്ലല്ലോ ..ഇവന്‍ എന്തിനിവിടെ എന്നൊക്കെ ഞാന്‍ കണ്ഫ്യൂഷന്‍ അടിച്ചോണ്ട് ..ഈശ്വരാ ..എന്റെ അക്വേറിയം മീനുകള്‍ വല്ലതും ഇവന്‍ ...???


                                                                കാക്ക തമ്പുരാട്ടി .




പുള്ളിക്കുയില്‍ 


മഞ്ഞക്കറുപ്പന്‍


ചെമ്പോത്ത്, ചകോരം, ഉപ്പന്‍, ഈശ്വരന്‍ കാക്ക.
കുയില്‍ വര്‍ഗത്തില്‍ പെട്ട പക്ഷികളില്‍ കൂടുകെട്ടി അടയിരിക്കുന്ന സ്വഭാവമുള്ള വിരളം പക്ഷികളില്‍ ഒരുവന്‍


ഓലേഞ്ഞാലി. rufous tree pie


പച്ചക്കിളി .. :)


മരം കൊത്തി 



കാടുമുഴക്കി. ഒന്നാന്തരം മിമിക്രി കലാകാരന്‍. വാലിന്റെ അറ്റത്തുള്ള നാടത്തൂവല്‍ കണ്ടാല്‍ ഒരിക്കല്‍ കണ്ടവരാരും ഇവനെ തെറ്റിദ്ധരിക്കില്ല. ഈ നാടത്തൂവല്‍ ഉള്ളതിനാല്‍ നാട്ടുകുയിലിനേക്കാള്‍ ചെറുതായ ഈ പക്ഷിക്ക് വളരെ വലുപ്പം തോന്നും. നാടത്തൂവല്‍ കൊഴിഞ്ഞ അവസ്ഥയിലും ഇവയുണ്ടവാറുണ്ട്. അത്തരം സാഹചര്യത്തില്‍ കൊക്കിനും നെറ്റിക്കും ഇടയില്‍ കാണുന്ന കറുത്ത ശിഖയാണ് തിരിച്ചറിയലടയാളം.  ഇത്ര ഉറക്കയും മനോഹരമായും വൈവിധ്യത്തോടെയും ശബ്ദിക്കുന്ന നാട്ടുപക്ഷികള്‍ ഏറെയില്ല
മീന്‍കൊത്തിച്ചാത്തന്‍. whitebreasted king fisger, whitethroated kingfisher.


താങ്ക്സ് റ്റൂ : Arun bhaskaran പേര്  എല്ലാം പറഞ്ഞു തന്നതിന് ..

1 comment:

  1. ബിന്‍സി
    (ലേഡി സലീം അലി...ഹഹഹ)

    ReplyDelete

Powered by Blogger.