സ്വപ്നം ..

എനിക്കൊരു സ്വപ്നമുണ്ടായിരുന്നു ...വെറുതെ തനിച്ചിരുന്നപ്പോ മനസിലോക്കോടിക്കയറി വന്നൊരു ചെറിയ സ്വപനം 

വീടിന്റെ അടുത്തൊരു ചെറിയ കുന്നുണ്ടായിരുന്നു ..ഒരു കൃഷിയും ചെയ്യാത്ത  ഒരു കുന്നു ..കാറ്റ് ചെടികളും കമ്പിളി മരങ്ങളും  കൃഷ്ണപീലി പോലത്തെ കുഞ്ഞു കുഞ്ഞു പൂക്കളും അങ്ങിങ്ങ്നിറയെ പാറകളും   പേരറിയാത്ത ഏതൊക്കെയോ പൂക്കളും ഉള്ള  ഒരു കുന്ന് ..

അതിന്റെ ഒരു ഓരം നിറയെ ഒരു ബട്ടര്ഫ്ലെ പാര്‍ക്ക് ഉണ്ടാക്കണം .. (അവിടെ ഇപ്പോള്‍ നിറയെ തുമ്പികള്‍ വരാറുണ്ട് ..പലനിറങ്ങളിലുള്ള പാറി പാറി നടക്കുന്ന തുമ്പികള്‍ ..  ശരിക്കും പാര്‍ക്ക്‌ പോലെ തന്നെ ..കാഴ്ചകള്‍  കാണാനും ..അസ്തമയം കാണാനും ..ഇരിപ്പിടങ്ങളും ..കുറെ കുളങ്ങളും ആമ്പലുകളും വേണം ..നാട്ടിലെ മത്സ്യങ്ങളും ഉള്ള കൊച്ചു കൊച്ചു കുളങ്ങള്‍ ..

ഒരു വശം നിറയെ ഒരു ഔഷധ തോട്ടം വേണം ..പേരൊക്കെ ഒട്ടിച്ചു വെച്ച് ..ഉപയോഗങ്ങള്‍ ഒക്കെ എഴുതി വെച്ച് ..തൈകളൊക്കെ ഫ്രീ ആയിട്ട് കൊടുക്കുന്ന ഒരു തോട്ടം ..

http://www.4thrissur.com/register_and_win ദാ ..ഇത് കണ്ടപ്പോ വീണ്ടും ആ സ്വപ്നങ്ങളൊക്കെ പിന്നേം പറന്നു പറന്നു വന്നു ....


No comments:

Powered by Blogger.