വിവരാവകാശ നിയമംവിവരാവകാശ നിയമം നമ്മുടെ കൈയിലെ ഏറ്റവും പവര്‍ ഫുള്‍ ആയ ആയുധം തന്നെ ഈ ജനാധിപത്യ വ്യവസ്ഥിതിയില്‍ .

വിവരവകാശത്തെ കുറിച്ചുള്ള ചില വിവരങ്ങള്‍ പ്ലസിലെ ചില സുഹൃത്തുക്കള്‍ പങ്കു വെച്ചത് ക്രോഡീകരിച്ചു ഇവിടെ ഇടുന്നു ..പിന്നെ വന്നു നോക്കുമ്പോള്‍ ഉപ്കാരമാവൂലോ ..

എന്താണ് ഈ വിവരാവകാശ നിയമം ?

രാഹുല്‍ : നമ്മളൊക്കെ ഇപ്പോ ചർച്ച ചെയ്യുന്ന ലോക്പാലിനേക്കാൾ ശക്തിയുള്ള നിയമമാണു.എന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ നിലവിലുള്ളതിൽ വെച്ച് ഏറ്റവും പ്രാധാന്യമുള്ള നിയമമാണു വിവരാവകാശ നിയമം.നമ്മളെപ്പോലുള്ളവർ ഈ വിവരാവകാശ നിയമം വേണ്ടവിധം ഉപയോഗിച്ചാൽ മാത്രം മതി ലോക്പാലിന്റെയൊന്നും ആവശ്യമില്ല്ലാതെ തന്നെ അഴിമതിയൊക്കെ തുടച്ച് നീക്കാൻ കഴിയും.സർക്കാർ നമ്മുടെ കൈയ്യിൽ തന്നിരിക്കുന്ന ഒരു ആയുധമാണു വിവരാവകാശ നിയമം.പക്ഷേ അത് നമ്മൾ വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്നതാണു കഷ്ടം

കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെ കൈവശമുള്ള രേഖ ഏതൊരു പൌരനും പരിശോധിക്കാൻ അവകാശം തരുന്ന നിയമമാണു വിവരാവകാശ നിയമം.(ഒഴിവാക്കപ്പെട്ട വിവരങ്ങളും ഉണ്ട്) എല്ലാ ഓഫീസുകളിലും ഒരു വിവരാവകാശ ഓഫീസർ കാണും.ഏത് ഓഫീസിൽ നിന്നാണു വിവരം അറിയേണ്ടതോ അവിടുത്തെ വിവരാവകാശ ഓഫീസറെ ഇതിനു സമീപിക്കാം.


ആര്‍ക്കു പരാതി കൊടുക്കണം ?

 തൗഫി : സര്‍ക്കാര്‍ വകുപ്പുകളിലെ കാര്യങ്ങള്‍ അറിയാന്‍ പൊതുജനങ്ങള്‍ക്കുള്ള അവകാശത്തിന്റെ പൂര്‍ത്തീകരണത്തിനാണ് വിവരാകാശ നിയമം ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിവരങ്ങള്‍ക്ക് എല്ലാ ഓഫീസുകളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ട്.

എങ്ങനെ കൊടുക്കാം ?

ഏതു വകുപ്പില്‍ നിന്നാണോ നമുക്ക് വിവരങ്ങള്‍ അറിയേണ്ടത് അവിടുത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു വെള്ള പേപ്പറില്‍ പത്തു രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച് ലഭിക്കേണ്ടുന്ന വിവരങ്ങള്‍ അക്കമിട്ടു ചോദിച്ച് അപേക്ഷ കൊടുത്താല്‍ മതി. 

ഫീസ്‌ ഉണ്ടോ ?

നാം ആവശ്യപ്പെടുന്ന വിവരങ്ങള്‍ എത്ര പേജ് വരും എന്നതിനനുസരിച്ച്  വിവരങ്ങള്‍ ലഭിക്കുന്ന സമയം ഒരു പേജിനു രണ്ടു രൂപ നിരക്കില്‍ ഫീസ്‌ നല്‍കേണ്ടി വരും. 

ഫീസിളവ് ഉള്ളവര്‍ : 

ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ അപേക്ഷകള്‍ക്ക് യാതൊരു ഫീസും നല്‍കേണ്ടതില്ല.
 ഈ വിഭാഗത്തില്‍പ്പെട്ടവരാണ് അപേക്ഷിക്കുന്നത് എങ്കില്‍ ഫീസ്‌ ഒഴിവാക്കിക്കിട്ടാന്‍ അപേക്ഷ നല്‍കുന്ന സമയത്ത്  BPL ആണെന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. 

എത്ര ദിവസത്തിനുള്ളില്‍ വിവരങ്ങള്‍ ലഭ്യമാകും ?

അപേക്ഷ സമര്‍പ്പിക്കുന്ന ദിവസം മുതല്‍ മുപ്പതു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം എന്നാണു നിയമം. 

സാധിച്ചില്ല  എങ്കില്‍ ?

ഈ ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഒരു ദിവസത്തിനു 250 രൂപ എന്ന നിരക്കില്‍ ഉദ്യോഗസ്ഥന്‍ പിഴ നല്‍കാന്‍ ബാധ്യസ്ഥനാണ്. 

തെറ്റായ വിവരങ്ങളാണ് ഉദ്യോഗസ്ഥന്‍ നല്കുന്നതെങ്കിലോ, നിശ്ചിത ദിവസത്തിനകം മറുപടി ലഭിക്കുന്നില്ലെങ്കിലോ ആദ്യം ആ ഓഫീസിലെ തന്നെ അപ്പീല്‍ അധികാരിയെ സമീപിക്കാം. 

ബന്ധപ്പെട്ടവരില്‍ നിന്നും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെങ്കില്‍ വിവരാവകാശ കമ്മീഷനില്‍ പരാതി സമര്‍പ്പിക്കാവുന്നതാണ്. 

ഏതെല്ലാം വിവരങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുന്നില്ല ?

രഹസ്യ സ്വഭാവമുള്ള വിവരങ്ങളും ആഭ്യന്തര-സുരക്ഷിതത്വത്തെ സംബന്ധിച്ച വിവരങ്ങളും ഇതില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 


അപേക്ഷാ  മാതൃക :

സ്വീകര്‍ത്താവ്
സംസ്ഥാന പൊതുവിവരാവകാശ ഓഫീസര്‍
(ഓഫീസിന്റെ/സ്ഥാപനത്തിന്റെ പേരും വിലാസവും)1.    അപേക്ഷകന്റെ മുഴുവന്‍ പേര്:

2.    മേല്‍ വിലാസം:

3.ആവശ്യപ്പെടുവിവരങ്ങളുടെ വിശദാംശങ്ങള്‍
    (വിഷയത്തിന്റെ വിഭാഗം കൂടി വ്യക്തമാക്കുക)    :

4.    വിവരങ്ങളുമായി ബന്ധപ്പെട്ട വര്‍ഷം    :

5.    മറ്റ് പ്രസക്തമായ പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അവ    :


സ്ഥലം :
തീയതി :                                                       അപേക്ഷകന്റ ഒപ്പ്

ഇതാണു അപേക്ഷാ ഫോം.ഇത് പൂരിപ്പിച്ച് ഒരു പത്ത് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പും ഒട്ടിച്ച് വിവരം അറിയേണ്ട ഓഫീസിലെ  വിവരാവകാശ ഓഫീസർക്ക് കൊടുത്താൽ മതി
ഇത്തരത്തിൽ അപേക്ഷ കൊടുത്ത ശേഷം അപേക്ഷ സ്വീകരിച്ചതായുള്ള രസീത് വാങ്ങാം

രേഖകൾ വേണമെങ്കിൽ ഓഫീസിൽ നിന്ന് നമ്മുക്ക് നേരിട്ട് പരിശോധിക്കുകയോ കോപ്പിചെയ്യുകയോ ചെയ്യാം.അതിനു പ്രത്യേക ഫീസുണ്ട്.സി.ഡിയിൽ കോപ്പി ചെയ്യുന്നതിനും മറ്റും.ലിങ്ക് : https://plus.google.com/u/0/106289828989576273145/posts/EXuvzuc47J5

പങ്കെടുത്തവര്‍ : ഞാന്‍ :) , അച്യുത് ബാലകൃഷ്ണന്‍ , ജെറി ചെറിയാന്‍ ,തൗഫി ,രാഹുല്‍ ,സെജാല്‍  ,ബെസ്റ്റ്‌ ഫ്രെണ്ട് .

1 comment:

Powered by Blogger.