Foodies Corner!


കഴിഞ്ഞ ദിവസം "ഊരില്‍ " പോയി ഫുഡ്‌ കഴിച്ചു .
നമ്മുടെ മഹാരാജാസിനും ലോ കോളേജിനും അടുത്തുള്ള മാളില്‍ (ഫുഡ്‌ കോര്‍ട്ട് -പെരോര്‍മ്മയില്ല ) തേര്‍ഡ് ഫ്ലോര്‍.

പച്ചമാങ്ങാ സത്തില്‍ എന്തൊക്കെയോ കിടിലന്‍ ഐറ്റംസ് ചേര്‍ത്ത സൂപ്പ്.ഇഞ്ചി ,കുരുമുളക് , മാങ്ങ ടേസ്റ്റ് മാത്രേ ഐടെന്റിഫി ചെയ്യാന്‍ പറ്റിയുള്ളൂ . വേറേം കൊറേ ഐറ്റംസ് ഉണ്ട് . എല്ലാം പച്ചമാങ്ങ വാറ്റി എടുത്തതില്‍ ചേര്‍ത്ത് ഉണ്ടാക്കുന്നതാണ് എന്ന് ആ ചേച്ചി പറഞ്ഞു തന്നു . --മുപ്പതു രൂപ മാത്രം !!

പിന്നെ ഗന്ധകശാല അരി തേങ്ങാ പാലില്‍ വേവിച്ച ചോറ് .

ചേമ്പ് ,കച്ചില്‍ തുടങ്ങിയ ഐറ്റംസ് എല്ലാം പുഴുങ്ങിയത് കിടിലന്‍ കാന്താരി മുളകും ഉള്ളീം ഉപ്പും ചാലിച്ചതും കൂട്ടിയൊരു പിടി ...ഞെരിപ്പന്‍ !!

പുട്ടും -മുളങ്ക്റ്റി പുട്ട് , അവരുടെ സ്റ്റൈലില്‍ ഉള്ള മീന്‍ കറി 
ഊര് സ്പെഷ്യല്‍ ചിക്കന്‍ കറി .

ഇത്രേം കഴിച്ചു ...നൂറു -നൂറ്റമ്പത് മാത്രം .

നല്ല നീറ്റ് സ്ഥലം ..മീന്‍ കറി അത്ര ഇഷാടായില്ല .ബാക്കി ഒക്കെ കിടിലന്‍ .
ആകെ ഒരു പ്രശ്നം മാത്രം എല്ലാം എടുത്തു തരാനും ബില്‍ അടിക്കാനും ഒരു പാവം ചേച്ചി മാത്രം ..

മൊബൈലില്‍ എടുത്ത പടം ആണ് - അല്ലങ്കിലും ആ നേരത് പടമെടുക്കാന്‍ എവിടെ നേരം ..ഹല്ലാ പിന്നെ .. :))

No comments:

Powered by Blogger.