കാന്താരി അച്ചാര്‍
പറിച്ചെടുത്ത കാന്താരി ..
ഉപ്പിലിട്ടു വെച്ചതില്‍ നിന്നെടുത്ത കാന്താരി ..
കാന്താരി -- ഞെട്ടു കളഞ്ഞു നെടുകെ കീറിയത്
(ഞാന്‍ ഈ ഉണ്ട മുളക് കൂടി ഇട്ടാരുന്നു ..അത് നെടുകെ കീറി ഇട്ടാല്‍ ഈ അച്ചാര്‍ കൂട്ടാന്‍ ഞാന്‍ ബാക്കീ ഉണ്ടാവില്ല :) )
കടുക് - ഉലുവ -- ഇത്തിരി നേരം വെയിലത്ത് വെച്ച് ചൂടാക്കി ചതച്ചത് ..
മുളകുപൊടി - രണ്ടു വലിയ സ്പൂണ്‍ .
കായം -- ഒരു കുഞ്ഞി കഷ്ണം
കായം -- ഒരു കുഞ്ഞി കഷ്ണം
കറിവേപ്പില - രണ്ടു തണ്ട്
ഇഞ്ചി ,വെളുത്തുള്ളി -- രണ്ടു സ്പൂണ്‍ .
ഉപ്പ് (കല്ലുപ്പ് ) --പാകത്തിന് .
വിനാഗിരി - രണ്ടു സ്പൂണ്‍ .
ഇത്രേം മതി .
ഇത്രേം മതി .
മുളക് പൊടി , കടുക്,ഉലുവ ചതച്ചത് ,കായപ്പൊടി ഇത്തിരി വെള്ളം ചേര്‍ത്ത് തിക്ക് ആയിട്ട് മാറ്റി വെക്കുക
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിക്കുക .
പിന്നെ കറിവേപ്പില കൂടെ ഇടുക . ( എണ്ണ മുഴുവന്‍ ആ മണം വരും )
പിന്നെ കറിവേപ്പില കൂടെ ഇടുക . ( എണ്ണ മുഴുവന്‍ ആ മണം വരും )
കായം ഒന്ന് വരുത് കോരുക --- തണുത്തിട്ട് പൊടിച്ചാ മതി :)
ഇഞ്ചി ,വെളുത്തുള്ളി മൂപ്പിക്കുക ...വെളുത്തുള്ളി ബ്രൌണ്‍ നിറമാകുമ്പോള്‍ ഉലുവ പൊടിയും കായപൊടിയും ഇട്ട മിശ്രിതം ഉപ്പു ചേര്‍ത്തിളക്കുക.
പച്ചമണം മാറുമ്പോ അതിലേക്കു കാന്താരി ചേര്‍ത്ത് അല്‍പനേരം ഇളക്കുക .
തണുത്തിട്ട് വിനാഗിരി ഒഴിച്ച് കുപ്പീല്‍ ,ഭരണീല്‍ ആക്കി വെക്കാം .. :) നാലഞ്ചു ദിവസം കഴിഞ്ഞ്ട്ടു ഉപയോഗിച്ചാ ഒറിജിനല്‍ ടേസ്റ്റ് കിട്ടും
കരന്റില്ലാത്ത നേരത്ത് ഉണ്ടാക്കീതാ ..
ടെഡിക്കെഷം റ്റൂ കെ .എസ്. ഈ. ബീ .. :))
ടെഡിക്കെഷം റ്റൂ കെ .എസ്. ഈ. ബീ .. :))
നാട്ടില്‍ നിന്നും ആര്‍ത്തിയോടെ പറിച്ചുകൊണ്ട് വന്ന കുറച്ച് കാന്താരി ഇരിപ്പുണ്ട്, കറിയിലിട്ടാല്‍ എരിവുകാരണം മോള്‍ കറി കഴിക്കില്ല. ഇതൊന്ന് ട്രൈ ചെയ്യാം ല്ലേ... നന്ദീട്ടൊ.
ReplyDelete@ഇലഞ്ഞിപൂക്കള്‍ : അച്ചാര്‍ ആയി കഴിയുമ്പോ അത്രേം എരുവില്ലാട്ടോ ചേച്ചി ...
ReplyDeleteഞെട്ട് കാന്താരിയുടെ ദോഷം അകറ്റും അതിനാൽ ഞെട്ടു കളയരുതെന്നു കേട്ടിട്ടുണ്ട്.
ReplyDelete