പുഞ്ചിരി പൊഴിക്കുന്ന നന്മ മരങ്ങള്‍

ഇന്നലെ ഈശ്വര വിലാസം വഴി ഒന്ന് പോയി .ഒരു സുഹൃത്തിന്റെ വീട്ടില്‍ ഹോസ്റ്റല്‍ / പീ ജീ അന്വേഷിച്ചു ....പോണ വഴി കുറെ അപ്പൂപ്പന്മാരും അമ്മൂമ്മമാരും വെറുതെ ഗേറ്റില്‍ പിടിച്ചു വെറുതെ റോഡില്‍ നോക്കി നില്‍ക്കണ കണ്ടു .... ..ഒന്ന് മിണ്ടി പറയാന്‍ ആരൂല്ലാത്തതിന്റെ സങ്കടം അവരുടെ മുഖം നിറയെ ..അറിയൂല എങ്കിലും വെറുതെ ചിരിച്ചു ...
അവരും തിരിച്ചു ചിരിച്ചു ...ഭയങ്കര സങ്കടം തോന്നി..എനിക്കെന്റെ അമ്മമേം അചാച്ചനേം ഓര്മ വന്നു ...
നിറയെ പറമ്പും കൃഷിയും ആയി നടക്കുന്ന അവരെ ഇവിടുത്തെ ഫ്ലാറ്റില്‍ നിര്തുമ്പോ ഉണ്ടാവ്ന വീര്ര്‍പ്പുമുട്ടല്‍ ഇവരെ കണ്ടപ്പോ ..അപ്പൊ തന്നെ വീട്ടില്‍ വിളിച്ചു കൊറേ വര്‍ത്താനം പറഞ്ഞു ..വെറുതെ ...
ഞാന്‍ കയറി ചെന്ന വീട്ടിലും ഒരു അമ്മൂമ്മ മാത്രേ ഉണ്ടായുള്ളൂ...അവരോറ്റയ്ക്ക് പഴയ കുറെ ഒട്ടു വിളിക്കുകളുടെം മാതൃഭൂമി പത്രങ്ങളുടെം കൂടെ ..
തനിച്ചാവുന്ന വൃദ്ധ ജീവിതങ്ങളെ ഈ തിരക്കുകള്‍ക്കിടയില്‍ ആരോര്‍ക്കാന്‍ അല്ലെ ...?

1 comment:

  1. തലക്കെട്ട് കണ്ടു മര സ്നേഹിയായ ഞാന്‍ അകത്തു കടന്നു
    മരമില്ല മറിച്ച്, മറ്റുള്ളവര്‍ക്കായി ജീവിതം മുഴുവന്‍ ഉഴിഞ്ഞു
    വെച്ച ജീവിതങ്ങളുടെ കഥ. ഇഷ്ടായി. ഇതാ അതിനു
    കിടപിടിക്കുന്ന ഒരു ലിങ്ക് മരങ്ങളെ സ്നേഹിക്കാന്‍ മറന്നൊരു മനുഷ്യന്റെ കഥ

    ReplyDelete

Powered by Blogger.