തട്ടിക്കൂട്ട് ചിക്കെന്‍ ഫ്രൈ

പേര് കേട്ട് ഞെട്ടേണ്ട..
വീട്ടില്‍ വന്നപ്പോള്‍ ദാണ്ടെ ചിക്കെന്‍ വാങ്ങിയതിരിക്കുന്നു .പത്തു മണിക്കൂര്‍ ട്രെയിന്‍ യാത്ര കഴിഞ്ഞു വന്നതിന്റെ ക്ഷീണം .വിശപ്പിന്റെ വല്ലാത്ത വിളി ..
നൊടിയിടയില്‍ തട്ടിക്കൂട്ടിയ ചിക്കന്‍ ഫ്രൈ .

റെസിപ്പീ ഇങ്ങനെ :

ആദ്യം കഴുകി വൃത്തിയാക്കി നുറുക്കിയ ചിക്കന്‍  ഒരു പ്ലേറ്റില്‍ .

കൂടെ ഇത്തിരി മഞ്ഞള്‍ പൊടി ,മുളക് പൊടി ,ഉപ്പ്  മിക്സ്‌ ചെയ്തു വെച്ചു .
നാരങ്ങാനീര് തൂവി .
പിന്നെ ഇത്തിരി കറിവേപ്പില,മല്ലിയില,ഇഞ്ചി ,വെളുത്തുള്ളി  ചതച്ചു കൂടെ ചേര്‍ത്ത് അമര്‍ത്തി  വെച്ച് .

കണ്ടോ ഇടയ്ക്കു ഇത്തിരി പച്ച നിറം ..
പിന്നെ വെളിചെണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തില്‍ കറിവേപ്പില ഇട്ടു



ചുമ്മാ കിടന്ന മല്ലിയില കൂടി വിതറി .എന്തിനാ എന്ന് ചോദിക്കരുത് .കറിവേപ്പില ഇട്ടാല്‍ എണ്ണയില്‍ മുഴുവന്‍ ആ ഒരു മണം കിട്ടും.മല്ലിയില്ല വെറും ബ്ര്തെ ഇട്ടതാ...ഇഷ്ടാല്ലേല്‍ വേണ്ട..

 മണം വരുമ്പോ ഓരോന്നായി പെറുക്കി എണ്ണയിലേക്ക് ..


ശരിയാവൂല .....വിശപ്പ്‌ വീണ്ടും പ്രശമാക്കിയപ്പോള്‍.. .വീണ്ടും കുറെ ചിക്കന്‍ കഷണങ്ങള്‍  കൂടി എണ്ണയിലേക്ക് .. 
പത്തു മിനിട്ടിനുള്ളില്‍ തിരിച്ചു മറിച്ചു ഇട്ടു ..കര്മുറെ മൊരിഞ്ഞ  ചിക്കന്‍ പീസുകള്‍ റെഡി ..  
നല്ല സവാള ,മല്ലിയില എല്ലാം ഇട്ടു അലങ്കരിച്ച പടം   ഇടാന്‍  എനിക്കും ആഗ്രഹം ഉണ്ടാരുന്നു ..എന്ത് ചെയ്യാന്‍ ..ഇടയ്ക്കിടയ്ക്ക് ടേസ്റ്റ് നോക്കാന്‍ എന്ന വ്യാജേന ഓരോരുത്തര വന്നു എടുത്തോണ്ട് പോയി ...സംഗതി ഫിനിഷഡ് ..

2 comments:

  1. മ്മ്.. ചുമ്മാ കൊതിപ്പിക്കാനായിട്ടു....
    ഇത് വായിച്ചു നോക്കൂ ട്ടോ.. എന്നിട്ട് ചിക്കന്‍ കഴിക്കാം.. :)
    നേര്‍ച്ചക്കോഴികള്‍

    ReplyDelete
  2. സന്ദീപെട്ടാ ...
    ഇത്രേം വേണ്ടിയിരുന്നില്ല ..

    ReplyDelete

Powered by Blogger.