അടുത്ത ജന്മത്തില്‍ എങ്കിലും എനിക്ക് കലേഷിന്റെ ജോലി കിട്ടണേ ...

ഹല്ലാ ...ആരാ ഈ കലേഷ്‌ ?
നമ്മുടെ രാജ കലേഷ്‌ ..അമൃതയില്‍ ടേസ്റ്റ് ഓഫ് കേരള അവതരിപ്പിച്ച ആള്‍ ..ഇപ്പോള്‍ ഏഷ്യാനെറ്റില്‍ ഫുഡ്‌ പാര്‍ക്ക്‌  അവതരിപ്പിക്കുന്നു.ഇന്നലെ ഒരു തൂത്തുക്കുടി മീന്‍ കുളമ്പ്‌ കണ്ടു ..
ചിന്ന ചെന്തമിഴ് ഒക്കെ പേശി ..ഓരോന്ന് പറയുന്നത് കേട്ടപ്പോള്‍ ശരിക്കും കൊതി തോന്നി ..പുള്ളി അത് നെത്തോലി (കൊഴുവ,നെതല്‍ ,ചൂര ) വെച്ച് ആണെങ്കില്‍ ഞാന്‍ അത്  കൂള്‍ ആയി മത്തി  വെച്ച് ഉണ്ടാക്കി ..


ശരിക്കും അസൂയ തോന്നുന്നു ..മൂപ്പരുടെ ജോലി ഓര്‍ത്തു ...
ഓരോ നാടും കണ്ടു ..പുതിയ രുചികള്‍ അറിഞ്ഞു ..അനുഭവിച്ചു ..കുടുംബ സമേതം ഒരു യാത്ര...നല്ല കൂട്ടുകൂടാന്‍ തോന്നുന്ന പെരുമാറ്റം ..അവതരണം ..
പലപ്പോഴും അദ്ദേഹത്തിന്റെ യാത്രകളില്‍ നിന്ന് പുതിയ പുതിയ ഐഡിയകള്‍ ,രുചി താവളങ്ങള്‍ എല്ലാം കിട്ടും വീഡിയോ ചുവടെ  :
    


2 comments:

  1. കലേഷിന്റെ അവതരണം എനിക്കും ഇഷ്ടമാണ്.. പാചകം തൊഴിലായതിനാല്‍ എനിക്കും ഇഷ്ടമാണ് നാടന്‍ രുചി തേടിയുള്ള ഈ യാത്രകള്‍ ... സമയം കിട്ടുംബോഴക്കെ കാണാറുണ്ട്‌...

    ReplyDelete
  2. @സന്ദീപ്‌ : ഞാന്‍ കലേഷിന്റെ ബിഗ്‌ ഫാന്‍ ആണ് .
    രുചി തേടിയുള്ള യാത്ര അതിലേറെ ഇഷ്ടവുമാണ് ..

    ReplyDelete

Powered by Blogger.