വീര നാരായണ ക്ഷേത്രം Veera Narayana Temple Halebeedu


ഐതിഹ്യം : ബലെവാടി

വീര നാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മഹാഭാരതത്തില്‍ ഭീമന്‍ ബകാസുരനെ കൊന്നു ഒരു ഗ്രാമത്തെ രക്ഷിച്ച കഥ പറയുന്ന  ബലെവാടി എന്ന ഈ  ഗ്രാമത്തെ കുറിച്ചാണ് എന്ന് വിശ്വസിക്കപ്പെടുന്നു.

ചരിത്രം  : 

ഹൊയ്സാല നിര്‍മ്മിതിയിലെ  ഏറ്റവും വലിയ ക്ഷേത്രങ്ങളിൽ ഒന്നാണ് എഡി 1117ല്‍ ഹൊയ്‌സാല രാജാവയ ഭിട്ടിദേവന്‍  പണികഴിപ്പിച്ച ഈ ക്ഷേത്രം . ജൈനമതക്കാരനായിരുന്ന ഇദ്ദേഹം വൈഷ്ണവ സന്യാസിയായിരുന്ന ശ്രീ രാമാനുജാചാര്യന്റെ സ്വാധീനത്തെത്തുടര്‍ന്ന വൈഷ്ണവനായി മാറുകയും വിഷ്ണുവര്‍ദ്ധനന്‍ എന്ന് പേര് സ്വകരിക്കുകയും ചെയ്യുകയായിരുന്നു.


വാസ്തുശൈലി   :

ചാലൂക്യ, ഹൊയ്‌സാല, വിജയനഗര എന്നീ ശൈലികളിലുള്ള വാസ്തുവിദ്യയുടെ സമന്വയമാണ് വീരനാരായണ ക്ഷേത്രത്തില്‍ കാണാന്‍ കഴിയുക. വിജയനഗര ശൈലിയിലുള്ള രംഗമണ്ഡപമാണ് ക്ഷേത്രത്തിലുള്ളത്. അതേസമയം ക്ഷേത്രത്തിലെ ഗരുഡസ്തംഭം ഹൊയ്‌സാല രീതിയിലുള്ളതാണ്. ഒപ്പം ഉള്‍ഭാഗത്തുള്ള മണ്ഡപം, ശ്രീകോവില്‍, പ്രധാന ഗോപുരം എന്നിവയെല്ലാം ചാലൂക്യ രീതിിയലുള്ളതാണ്.ജൈന -ഹിന്ദു മത കൊടുക്കല്‍ വാങ്ങലുകള്‍  ശില്പ ചാരുതകളില്‍ ഏറെയും കാണാം .ശ്രീ വീര നാരായണ ക്ഷേത്രത്തിന്റെ കവാടം കൊത്തുപണികള്‍  നിറഞ്ഞ മേല്‍ക്കൂര 


കവാടത്തിലെ ഗജവീരന്മാര്‍.നിരവധി ഗജ പ്രതിമകള്‍ ആണ് ക്ഷേത്രം നിറയെ.


  
കരിങ്കല്‍ തൂണുകള്‍ -ഈ തൂണിലെ റിഫ്ലെക്ഷന് ഒരു പ്രത്യേകതയുണ്ട്.

നമ്മള്‍ അഭിമുഖമായി നില്‍ക്കുമ്പോള്‍ മുകളിലെ  പകുതിയില്‍ കണ്ണാടിയില്‍ കാണും പോലെ നേരെയും താഴത്തെ പകുതിയില്‍ അതിന്റെ നേരെ ഓപ്പോസിറ്റ് ആയിട്ടുമാണ് കാണുന്നത് .

ഇത്തരത്തിലുള്ള നിരവധി കല്‍ത്തൂണുകള്‍ ഹോയ്സാലെശ്വര  ക്ഷേത്രത്തിലും ജൈന ക്ഷേത്രങ്ങളിലും കാണാം .
 നൃത്ത മണ്ഡപത്തിനു മുകളിലെ മറ്റൊരു ശില്പ വിസ്മയം .

വീരനാരായണ ക്ഷേത്രത്തിന്റെ ചുവരുകളില്‍ വിഷ്ണു, ശിവന്‍, ബ്രഹ്മാവ്, ഭൈരവന്‍, പാര്‍വ്വതി, ഗണപതി,,സരസ്വതി,മഹിഷാസുരമര്‍ദ്ദിനി തുടങ്ങി 59ല്‍പ്പരം ശില്‍പ്പങ്ങളുണ്ട്.ബേലൂര്‍ നിന്നും ഹലെബീടുവില്‍ നിന്നും എത്തിച്ചേരാം .
മാപ്പ് :https://goo.gl/d94fcR
സമയം : ആര്‍ക്കിയോളജി വകുപ്പിന്റെ കീഴില്‍ ആണ് അമ്പലം . വൈകീട്ട് അഞ്ചു മണിയ്ക്ക് മുന്‍പ് എങ്കിലും എത്തിചേരുന്നതാണ്  അഭികാമ്യം .പടം എടുക്കുന്നതിനും  മറ്റും .
ഫോട്ടോഗ്രഫി : അനുവദനീയമാണ് .പ്രത്യേകിച്ച് ഫീ ഒന്നും ഇല്ല .
ഭക്ഷണം : അടുത്തൊന്നും രേസ്റൊരെന്റ്റ് കള്‍ ഇല്ല .ഒന്നുകില്‍ ബേലൂര്‍ അല്ലെങ്കില്‍ ചിക്മന്ഗ്ലൂര്‍ പോകണം . 


No comments:

Powered by Blogger.