കുസൃതി ..! ;)

രാവിലെ  :
ആസ് യൂഷല്‍ എട്ടര ...
ബസ്  ... സൈഡ് വിന്‍ഡോ സീറ്റ് ..
കൈയില്‍ "ഒതപ്പ് "
ഒരു ചെറിയ ട്രാഫിക് ബ്ലോക്ക്‌...
അരുകില്‍ നിര്‍ത്തിയിട്ട വണ്ടികളില്‍ ചില അലസ നോട്ടങ്ങള്‍  
തിരഞ്ഞു കൊണ്ടിരിക്കുന്നയാള്‍ അവിടെയുണ്ടെന്നുള്ള് തണുപ്പിക്കുമൊരു   തോന്നല്‍ ..
ഉള്ളില്‍ നിന്നാരോ ഓടിയിറങ്ങി 
ചീറിപ്പായും വണ്ടികള്‍ക്കിടയില്‍ നിന്നു നൃത്തം വെയ്ക്കുന്നു ..
എന്നെത്തന്നെ ഞാന്‍ നോക്കി നില്‍ക്കുന്നു ..
സ്റ്റോപ്പ്‌ എത്തിയതും എല്ലാ ആളുകളും ഇറങ്ങിയതും അറിയാതെ 
ഒരു ചെറിയ ചമ്മല്‍പുഞ്ചിരി ചുണ്ടില്‍ വന്നു തത്തിക്കളിച്ചു ഞാന്‍ ..പിന്നാലെ ... 

" പതിവായ് ഞാൻ പാടും പാട്ടുകളുടെ ഈണത്തിൽ കുയിലായ്‌ നീ മൂളും എതിർപാട്ടിൻ താളത്തിൽ ഒരുനേരമെങ്കിലും കൊതിയോടെ കണ്ടിടാൻ... " 

ഈ പാട്ടെവിടെ  നിന്നു വന്നൂന്ന് ഇപ്പോഴും ഒരു ഐഡിയ യും ഇല്ലാണ്ട് ഞാനും ...!!!!


1 comment:

Powered by Blogger.