ഫിനാന്‍ഷ്യല്‍ പ്ലാനിംഗ്

ഫിനാന്‍ഷ്യല്‍ പ്ലാനിംഗ് ഒരു സബ്ജക്റ്റ്‌ ആയി തന്നെ നമ്മുടെ സിലബസ്സില്‍  വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് തോന്നുന്നു .ഇരുപത്തിരണ്ടു മുതല്‍ ഇരുപത്തി അഞ്ചു വരെ വയസ്സ് വരെ വിദ്യാഭ്യാസവും തുടര്‍ന്ന് ജോലിയന്വേഷിച്ച് നടക്കുന്നതും  പരമ്പരാഗത സ്വത്തുക്കളോ ആര്‍ജിത ഇന്‍കം സോഴ്സുകളോ ഇല്ല  എങ്കില്‍ ആദ്യ ജോലിയിലെ ശമ്പളം വരവറിയാതെ ചിലവഴിക്കുകയെന്ന  സ്ഥിതിവിശേഷത്തിലേക്ക് സ്വയമറിയാതെ എത്തിച്ചേരുന്നു. സ്ട്രിക്റ്റ് ലെവലില്‍ സ്കൂള്‍ പോലെയുള്ള എന്ജിനീറിങ്ങ് മറ്റു ഇതര വിദ്യാഭ്യാസം കഴിഞ്ഞതാനെന്കില്‍ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള പ്രവണത ഇരട്ടിക്കുകയും ചെയ്യുന്നു .ഇത് തെറ്റാണ് എന്നല്ല നിയന്ത്രണ വിധേയമല്ലാത്ത ധനവിനിയോഗം തീര്‍ച്ചയായും ഒരു തിരിച്ചറിവിന്റെ പന്ഥാവിലെത്തുമ്പോഴേക്കും സമയം ഏറെ അതിക്രമിച്ചിരിക്കും.

നല്ലൊരു ഫിനാഷ്യല്‍ പ്ലാനിംഗ് ഇല്ലാതെ പോകുന്നതിന്റെയും അത്തരം ഓപ്ഷന്കളെ കുറിച്ചുള്ള അറിവില്ലായ്മയും ഇന്നും യുവത്വത്തെ കുഴക്കുന്നുണ്ട് .അത് കൊണ്ട് തന്നെയാണ് ഇന്നും ഒരു വീട് വെച്ചു കഴിയുമ്പോഴേക്കും കുടുംബാങ്ങളുടെ അപ്രതീക്ഷിത അസുഖം അതുമല്ലെങ്കില്‍ മകളുടെ വിവാഹം കഴിയുമ്പോഴേക്കും ഒരു ശരാശരി മലയാളി അവന്റെ അന്‍പതാം വയസ്സിലും കടക്കരനാവുന്ന സ്ഥിതി വിശേഷം സംജാതമാകുന്നത് .

പരമ്പരാഗത സേവിംഗ്സ് ഓപ്ഷനുകളില്‍ ഭൂരിഭാഗം  മലയാളികളും ഇന്നും ആശ്രയിക്കുന്നത് ബാങ്കുകളെയാണ് . ഒരു സേവിംഗ്സ് അല്ലെങ്കില്‍ ഒരു ഇതിലപ്പുറത്തെക്ക് വളര്‍ന്നിട്ടില്ല ഇന്നും നമ്മുടെ സമ്പാദ്യ ശീലങ്ങള്‍. അടിക്കടി മാറ്റുന്ന പലിശ നിരക്കുകള്‍ക്കനുസരിച്ച് സമ്പാദ്യം ക്രമീകരിക്കാനോ രിക്കരിംഗ് സേവിംഗ്സ് പോലെയുള്ള സംവിധാനങ്ങളിലേക്ക്   വളരാനോ നമ്മള്‍ ഇന്നും ശ്രമിച്ചിട്ടില്ല .

ബാങ്കിംഗ് കഴിഞ്ഞാല്‍ ഇടക്കുണ്ടായ റിയല്‍ എസ്റ്റേറ്റ്‌ ഗോള്‍ഡ്‌ തുടങ്ങിയ റിസ്ക്‌  ഇല്ലാത്ത സംരഭങ്ങളില്‍ കൈവെക്കാനെ മലയാളിക്ക് ഇന്നും ധൈര്യമുള്ളൂ . പ്രായം തടസമാവാതെ റിസ്ക്‌ എടുക്കാനുള്ള ധൈര്യം ഇന്നും നമുക്കില്ല .ചെറിയ പ്രായത്തില്‍ ആവാം ;ഓപ്ഷന്‍ പോലെയുള്ള ഓഹരിയിലോ ഓഹരി അധിഷ്ഠിത ഇന്‍ഷുറന്‍സ്‌ സ്കീമിലോ ചേരാനുള്ള ചങ്കൂറ്റം .ബാധ്യതകളോ മറ്റു തടയണകളോ ഇല്ലങ്കില്‍ മാത്രം പോരാ മുച്വല്‍ ഫണ്ട് പോലെയുള്ള റിസ്ക്‌ കുറഞ്ഞ മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്.

ചിട്ടയായ വരവ് ചെലവ് കണക്കുകള്‍ ,ശ്രദ്ധാപൂര്‍വമായ ഷോപ്പിംഗ്‌ , അനാവശ്യ യാത്രകള്‍ . അനാരോഗ്യപരമായ ദുശീലങ്ങള്‍ എന്നിവയെല്ലാം നിയന്തിച്ചാല്‍ ഒരു പരിധി വരെ നമ്മുടെ ബജറ്റ് നമ്മുടെ കൈക്കുള്ളില്‍ നില്‍ക്കും .

3 comments:

  1. a good one from Mustafa
    10 വര്‍ഷം കഴിഞ്ഞ് 20 ലക്ഷത്തിന്റെ ഒരു വീട് എടുക്കുവാന്‍ 12% വാര്‍ഷിക ആദായം ലഭിക്കുന്ന വിധത്തില്‍ മാസംതോറും നിക്ഷേപിക്കേണ്ട തുക 9,400 ആണ്. 15% കിട്ടുമെങ്കില്‍ 8,000 മാസം തോറും നിക്ഷേപിച്ചാല്‍ മതിയാകും. 15 വര്‍ഷം കഴിഞ്ഞാണെങ്കില്‍ 3,520 മതിയാകും!
    http://vidyadhanam.blogspot.com/2010/04/blog-post_15.html

    ReplyDelete
  2. മിടുക്കിയാണെല്ലോ!!

    ReplyDelete

Powered by Blogger.