ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേസിനിമ : സ്ഥിതി
രചന : ഓ എന്‍ വി
പാടിയത് : ഉണ്ണി മേനോന്‍

ഒരു  ചെമ്പനീര്‍   പൂവിറുത്തു ഞാനോമലേ
ഒരു വേള നിന്‍  നേര്‍ക്ക്‌  നീട്ടിയില്ല
എങ്കിലും  എങ്ങനെ  നീ  അറിഞ്ഞു
എന്റെ  ചെമ്പനീര്‍  പൂക്കുന്നതായ്  നിനക്കായ്
സുഗന്ധം  പരത്തുന്നതായ്  നിനക്കായ് ...
പറയൂ  നീ  പറയൂ  പറയൂ   നീ  പറയൂ ....
(ഒരു  ചെമ്പനീര്‍ )

അകമേ  നിറഞ്ഞ  സ്നേഹമാം  മാധുര്യം
ഒരു  വാക്കിനാല്‍  തൊട്ടു  ഞാന്‍  നല്‍കിയില്ല
നിറ  നീല  രാവിലെ  ഏകാന്തതയില്‍
നിന്‍  മിഴിയിലെ  നനവോപ്പി  മായ്ച്ചതില്ല
എങ്കിലും   നീയറിഞ്ഞു  എന്‍  നിനവെന്നും
നിന്‍  നിനവറിയുന്നതായ്  ....
നിന്നെ  താഴുകുന്നതായ് ...
(ഒരു  ചെമ്പനീര്‍ )

തനിയെ  തെളിഞ്ഞ  രാഗമായ്  ശ്രീരാഗം
ഒരു  മാത്ര  നീയോത്  ഞാന്‍  മൂളിയില്ല
പുലര്‍  മഞ്ഞു  പെയ്യുന്ന  യാമത്തിലും
നിന്‍  മൃദുമേനി  ഒന്നു  പുനര്ന്നതില്ല
എങ്കിലും  നീയറിഞ്ഞു  എന്‍  മനമെന്നും
നിന്‍  മനമാരിയുന്നതായ്
നിനെ  തലോടുന്നതായ്
(ഒരു  ചെമ്പനീര്‍ )

2 comments:

  1. എങ്കിലും എങ്ങനെ നീ അറിഞ്ഞു
    എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്.. my fav. song..

    ReplyDelete

Powered by Blogger.