പച്ച നിറമുള്ള ഓര്‍മ്മകള്‍ ..അമര്ത്തിയുരച്ചു തേഞ്ഞ വെള്ളതണ്ടില്‍
സ്ലേറ്റു പെന്‍സിലിന്റെ കറുത്ത കറ..
തെളിഞ്ഞു വരുന്ന കറുപ്പില്‍ ചൂണ്ടു വിരലാല്‍ വരച്ച വേദന
ഇന്നലെ ഞാറു നടുന്ന ദിവസമായിരുന്നു ..

ആരതി തെളിച്ചു പൊള്ളിയ വിരല്‍തുമ്പില്‍
നിവേദ്യത്തിന്റെ മധുരം പോലെ പ്രണയം ...
ഇടയ്ക്കു നോവും കിനാവും പങ്കിട്ട സായന്തനങ്ങള്‍ ..

ഈര്‍ക്കിലിചീന്തിന്റെ പച്ച വേദന പോലെ
ഉടച്ചുരുട്ടിയ ഉരുളകളില്‍ വിതറിയ തിലോദകതിന്റെ
ആവി കയറുന്ന കരിന്തിരിയോര്മകള്‍ ...പുസ്തകങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ന്നു വീണ
പെന്‍സില്‍ തുണ്ടിന്റെ ഒപ്പം ഒരു തുള്ളി കണ്ണീര്‍ ..
പച്ച നിറമുള്ള ഓര്‍മ്മകള്‍ ..

2 comments:

  1. പ്രിയ അനിയത്തിക്കുട്ടി ,
    ചെറുപ്പത്തിന്റെ ഓര്‍മകള്‍ക്ക് പച്ച നിറം തന്നെയാണ്...
    ഭാവുകങ്ങള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete

Powered by Blogger.